ഒരു വര്‍ഷത്തിനിടെ ഇരുപതോളം അപകടങ്ങള്‍ നടന്ന ജംക്‌ഷൻ

ചാലക്കുടി പോട്ട ജംക്‌ഷനിൽ ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങളും അതിൽ രണ്ടു മരണങ്ങളുമാണ് ഉണ്ടായത് . സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നവയിൽ ഏറെയും. ഇന്നലെ രാവിലെ പോട്ട ആശ്രമ സിഗ്നലിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമാണിത്. സിഗ്നൽ തെറ്റിച്ച് വന്ന ലോറി ബൈക്കിലിടിച്ച് കത്തുകയായിരുന്നു. ചാലക്കുടി പോട്ട ജംക്‌ഷനിൽ ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങളും അതിൽ രണ്ടു മരണങ്ങളുമാണ് ഉണ്ടായത് . സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നവയിൽ ഏറെയും. ഇന്നലെ രാവിലെ പോട്ട ആശ്രമ സിഗ്നലിൽ ഒരാളുടെ…

Read More

തുടയന്നൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം

തുടയന്നൂർ മണലു വട്ടം മുക്കൂട് പള്ളിക്ക് സമീപമാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത് . പാറ ലോഡുമായി വന്ന വാഹനം ടയർ പൊട്ടി റോഡിന് കുറുകെ മറിഞ്ഞത്. കഞ്ഞിരത്തുമൂഡ് ഭാഗത്ത് നിന്നും വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആളപായമില്ല . പാറ ലോഡ് മായി വന്ന ടിപ്പർ ടയർ പൊട്ടി റോഡിൽ കുറുകേ മറിഞ്ഞു. ആളപായമില്ല.

Read More

മേലേ മടത്തറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

മേലെ മടത്തറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . അപകടത്തിൽ നിസാര പരിക്കുകളോ യാത്രക്കാരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോര ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ് . വനിതാ ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷ വളവിൽ തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. 3 യാത്രക്കാരും ഡ്രൈവറും വാഹനത്തിൽ ഉണ്ടായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചെന്നൈയിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്നു മരണം

ചെന്നൈയിൽ പബ്ബിൻ്റെ മേൽക്കൂര തകർന്ന് മൂന്നു മരണം. ആൽവാർപെട്ട് നഗരത്തിലെ തിരക്കേറിയ ചാമിയേർ റോഡിലുള്ള സെഖ്‌മട് ബാറിന്റെ മേൽക്കൂര തകർന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയിലെ മേൽക്കൂരയാണ് തകർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഐപിഎൽ മത്സരങ്ങൾ പ്രദർശിപ്പിച്ചിരുന്നതിനാൽ നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നു. പബ്ബ് അടച്ചതായി പോലീസ് അറിയിച്ചു. ഡിൻഡിഗൽ സ്വദേശി സൈക്ലോൺ രാജ് (45), മണിപ്പൂർ സ്വദേശികളായ കുടിയേറ്റ തൊഴിലാളികൾ മാക്‌സ്, ലോല്ലി എന്നിവരാണ് മരിച്ചത്. രാജ അണ്ണാമലൈ പുരത്തിലെ അഗ്നിശമന സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരുതം കോപ്ലക്‌സിലെ കമാൻഡോ…

Read More

കടയ്ക്കൽ സ്വാമിമുക്ക് യുവാവ് ഇലക്ട്രിക് പോസ്റ്റിന് ഇടയിൽ അകപ്പെട്ടു

കടയ്ക്കൽ സ്വാമിമുക്ക് ഇന്ത്യൻ ഓയിൽ പമ്പിന് സമീപം യുവാവ് ഇലക്ട്രിക് പോസ്റ്റുകൾക്കിടയിൽ അകപ്പെട്ടു അപകടം. 38 വയസുള്ള ഷൈജു  ഇലക്ട്രിക് പോസ്റ്റുകൾ ഇട്ടിരുന്നതിന് മുകളിൽ  കിടക്കുകയായിരുന്നു . ഇതിനിടെ മറിഞ്ഞു പോസ്റ്റുകൾക്ക് ഇടയിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് യുവാവിനെ രക്ഷാപ്രവർത്തനം നടത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്

Read More

തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം; മണ്ണിനടിയിൽ പെട്ട തൊഴിലാളിയെ പുറത്തെടുത്തു

തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുത്തു. വെസ്റ്റ് ബംഗാൾ സ്വദേശി രാജ്കുമാറിനെയാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കിളിമാനൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്

കിളിമാനൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്.മലയാമഠം വാലഞ്ചേരി സ്വദേശി ബിജു (34) വിനാണ് പരിക്കേറ്റത്. ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ കിളിമാനൂർ ശില്പ ജംഗ്ഷനിൽ രാത്രി 8 അര മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ പോലീസ് ജീപ്പും ഇട റോഡിൽ നിന്ന് വന്ന ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കെ എസ് ആർ റ്റി സി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു അപകടം

ചെങ്ങന്നൂരിൽ നിന്നും വന്ന കെഎസ്ആർടിസി വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത് ഇളമ്പള്ളൂർ ദേവീക്ഷേത്രത്തിന്റെ മതിലും കൈവരികളും ഇടിച്ചു തകർത്താണ് ബസ് നിന്നത്മുന്നിലുള്ള പ്രൈവറ്റ് ബസ്  ബ്രേക്ക്‌ ചെയ്തപ്പോൾ നിർത്താൻ ശ്രമിച്ച KSRTC ബ്രേക്ക് നഷ്ടപ്പെട്ട് മതിൽ ഇടിച്ചു കയറുകയായിരുന്നു.12 പേർക്ക് പരിക്ക്ആർക്കും പരിക്ക് ഗുരുതരമല്ല. LMS ഹോസ്പിറ്റലിലും കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന് പുറകിൽ ലോറി ഇടിച്ച് അപകടം

കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ സ്വകാര്യ ബസ്സിന് പുറകിൽ ലോറി ഇടിച്ച് അപകടം. ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടെയാണ് ലോറി ബസ്സിന് പുറകിൽ ഇടിച്ചത്. കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ഓടുന്ന തിരുവാതിര ബസ്സിന്റെ പുറകിലാണ് ലോറി ഇടിച്ചത്.ഇന്ന് രാവിലെ 10:13ഓടെയാണ് അപകടം.ബസ്സിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് ഉൾപ്പെടെ പരിക്കേറ്റു. പരിക്കേറ്റവരെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമില്ലെന്നാണ് വിവരം പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More