
ഒരു യുഗം അവസാനിക്കുന്നു ; അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചു.
ഇഷ്ട ചലച്ചിത്രഗാനങ്ങളും അറിയിപ്പുകളുമൊക്കെയായി ശ്രോതാക്കളുടെ മനസ്സിൽ ഇടംപിടിച്ച ആകാശവാണി അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചു. പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർപോലും ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള നിർദ്ദേശമെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.2005ൽ കേരളപ്പിറവി ദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ഇന്നു മുതൽ ആകാശവാണിയുടെ പ്രധാന നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം മാത്രമേ ഉണ്ടാകൂ. എഫ്.എമ്മിലെ ചില പരിപാടികൾ ഇതിൽ ഉൾപ്പെടുത്തും. കുറച്ചു നാളായി കേരളത്തിലെ ആദ്യത്തെ എഫ്.എം ചാനൽ നിറുത്തലാക്കാൻ പ്രസാർഭാരതി തലപ്പത്തുള ചിലർ ശ്രമിച്ചിരുന്നതായി…