മടത്തറ കൊല്ലയിക്ക് സമീപം പുലിയെ കണ്ടതായി സംശയം; ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

ചിതറ പഞ്ചായത്തിലെ സത്യമംഗലം വാർഡിൽ പുലിയെ കണ്ടതായി നാട്ടുകാർ . ഒന്നിലധികം പേർ പുലിയെ കണ്ടതായി പറയുന്നു. റബ്ബർ ട്ടാപ്പിങിന് പോയ തൊഴിലാളികളാണ് പുലിയെ കണ്ടതായി പറയുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി എങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല . നാട്ടുകാർക്ക് വേണ്ട നിർദേശം നൽകിയാണ് ഉദ്യോഗസ്ഥർ പോയത്. നാളെ ക്യാമറ ഉൾപ്പെടെ പുലിയെ കണ്ട ഭാഗത്ത് സ്ഥാപിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്.ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അറിയിച്ചിട്ടുണ്ട്. പുലിയെ…

Read More

ചിതറ സത്യമംഗത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ

ചിതറ സത്യമംഗലം ചാവരുകാവ് മുളമൂട്ടിൽ വീട്ടിൽ ശരണ്യയുടെയും രതീഷിന്റെയും മകൾ റിതികയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം . . കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ നടന്നിരുന്നതായും നാട്ടുകാർ പറയുന്നു. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ കുളിച്ചു കഴിഞ്ഞു കുഞ്ഞു കരഞ്ഞു കരച്ചിലിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ കുഞ്ഞിന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി…

Read More

ചിതറ സത്യമംഗലത്ത് കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവകാരുണ്യ പ്രവർത്തനം

കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ  മാസംതോറും ഒരു ചെറിയ തുക മാറ്റി വച്ചുകൊണ്ട്  കഴിയുന്ന എളിയ സഹായം  വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി ചിതറ പഞ്ചായത്തിൽ സത്യമംഗലത്ത് ഇരു വ്യക്കകളും തകരാറിലായ ബധിരനും മൂകനുമായ തൗഫീഖിന് നൽകി ഉദ്യോഗസ്ഥരുടെ വാക്കുകളിലേക്ക് NIBAPO CHARITY(NINENTY BATCH POLICE CHARITY) കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എല്ലാ മാസവും ഒരു ചെറിയ തുക മാറ്റി…

Read More

ചിതറ സത്യമംഗലത്ത് വയോധിക കിണറ്റിൽ വീണ് അപകടം.

ചിതറ : ചിതറ സത്യമംഗലത്ത് വയോധിക കിണറ്റിൽ വീണു. 70 വയസോളം പ്രായമുള്ള വൃദ്ധയാണ് കിണറ്റിൽ വീണത് .സ്വന്തം വീട്ടിലെ കിണറ്റിൽ ആണ് വയോധിക കാൽ വഴുതി വീണത്. തലയ്ക്ക് പരിക്കേറ്റ വയോധികയെ നാട്ടുകാർ രക്ഷപ്പെടുത്തി. കടയ്ക്കൽ ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും നാട്ടുകാർ വൃദ്ധയെ രക്ഷപ്പെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 1

Read More
error: Content is protected !!