ചിതറ പഞ്ചായത്തിലെ സത്യമംഗലം വാർഡിൽ പുലിയെ കണ്ടതായി നാട്ടുകാർ . ഒന്നിലധികം പേർ പുലിയെ കണ്ടതായി പറയുന്നു. റബ്ബർ ട്ടാപ്പിങിന് പോയ തൊഴിലാളികളാണ് പുലിയെ കണ്ടതായി പറയുന്നത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി എങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ല . നാട്ടുകാർക്ക് വേണ്ട നിർദേശം നൽകിയാണ് ഉദ്യോഗസ്ഥർ പോയത്. നാളെ ക്യാമറ ഉൾപ്പെടെ പുലിയെ കണ്ട ഭാഗത്ത് സ്ഥാപിക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്.
ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് അറിയിച്ചിട്ടുണ്ട്.
പുലിയെ കണ്ടെന്ന് കരുതുന്ന ഭാഗത്ത് ചതുപ്പും അത് പോലെ വൻ തോതിൽ കാട് പിടിച്ച് കിടക്കുന്നത് മൂലം പരിശോധന അവസാനിപ്പിക്കുകയായിരുന്നു..
ചിതറ പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന പെരിങ്ങമ്മല പഞ്ചായത്തിന്റെ ഭാഗങ്ങളിൽ ഫോറസ്റ്റ് മേഖലയിൽ നിന്നും പലപ്പോഴയി വന്യ മൃഗങ്ങൾ മലയൊര ഹൈവേയിലേക്ക് എത്തുന്നുണ്ട് . കാട്ടുപന്നി ,കാട്ടുപോത്ത് ഉൾപ്പെടെ വന്യ മൃഗങ്ങൾ ഈ മേഖലയിൽ സാധാരണയായി കാണാറുള്ളത് .
കൊല്ലായിൽ, കലയപുരം, മടത്തറ,അരിപ്പ തുടങ്ങിയ മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.



Your blog is a treasure trove of valuable insights and thought-provoking commentary. Your dedication to your craft is evident in every word you write. Keep up the fantastic work!
I do not even know how I ended up here but I thought this post was great I do not know who you are but certainly youre going to a famous blogger if you are not already Cheers