വിതുരയിൽ വാഹനാപകടം ആറുപേർക്ക് പരിക്ക്

വിതുര ചേന്നൻപാറയില്‍ വാഹനാപകടം. 6 പേര്‍ക്ക് പരുക്ക്. വിതുരയില്‍ നിന്നും അമിത വേഗത്തില്‍ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന ജീപ്പ്, കാര്‍ എന്നിവയില്‍ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ക്കും പിക് അപ്പ് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വാഹനാപകടം ഇട്ടിവ സ്വദേശിയായ രണ്ട് പേർ മരണപ്പെട്ടു

ബന്ധുവിന്റെ മരണത്തിന് പോയ ഇട്ടിവ സ്വദേശിയായ രണ്ട് പേർ കെ എസ് ആർ റ്റി സി ബസ് ഇടിച്ചു മരണപ്പെട്ടു. തിരുവോണ നാളിൽ അതീവ ദുഃഖ വാർത്തയാണ് പുറത്ത് വന്നത്. പന്തളത്തുണ്ടായ വാഹനാപകടത്തിൽ ഇട്ടിവ ഫിൽഗിരിരവിത വിലാസത്തിൽ ലതിക കുമാരി (54) ( ഫിൽഗിരി അങ്കണവാടി ഹെൽപ്പർ ) ഫിൽഗിരി ബിജുവിലാസത്തിൽ അരുൺ കുമാർ (30) എന്നിവർ മരണമടഞ്ഞു. ഇവർ സഞ്ചരിച്ച ജീപ്പ് സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്. ഇവർ ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് കോട്ടയത്തേയ്ക്ക്…

Read More

വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ വാഹനാപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം

വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ വാഹനാപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം. കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തേയില നുള്ളാൻ പോയി മടങ്ങിയ 9 സ്ത്രീകളാണ് മരണപ്പെട്ടത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം.മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു.റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേര് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം…

Read More

തങ്കച്ചന്‍ വിതുര സഞ്ചരിച്ച കാര്‍ ജെസിബിയുമായി കൂട്ടിയിടിച്ചു; കഴുത്തിനും നെഞ്ചിലും പരിക്ക്

സ്റ്റാർ മാജിക് താരവും നടനുമായിരുന്ന കൊല്ലം സുധിയ്ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ മാറും മുന്നേ മറ്റൊരു അപകട വാർത്ത കൂടി എത്തിയിരിക്കുകയാണ്. സുധിയുടെ അടുത്ത സുഹൃത്തും സ്റ്റാർ മാജിക് താരവും എല്ലാമായ വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടെന്ന വാർത്തയാണ് ഏതാനും നിമിഷങ്ങൾക്കു മുന്നേ എത്തിയിരിക്കുന്നത്. പരിപാടി അവതരിപ്പിച്ചു തിരികെ വീട്ടിലേക്ക് പോകുമ്പോൾ വിതുരക്ക് സമീപം തങ്കച്ചൻ സഞ്ചരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. താരത്തെ അതിവേഗം സ്വകാര്യ…

Read More

വ്യത്യസ്ത അപകടങ്ങളിൽ രണ്ടു പേർ മരിച്ചു

നഗരൂർ ആലംകോട് റോഡിൽ കടവിളയിൽ ഇന്ന് രാത്രി ഏഴിനും എട്ടിനും ഇടയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർ മരിച്ചു വിഷ്ണു (24) സത്യൻ (60) എന്നിവരാണ് മരിച്ചത് സത്യൻ കടച്ചണ്ണയിൽ ഉറങ്ങി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് തിരുവാതിര ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വിഷ്ണു മരിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലം കുരിയോട്  വാഹന അപകടം അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു

ചടയമംഗലം കുരിയോട് വാഹനാപകടം അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു അൽപ്പം മുമ്പാണ് അപകടം സംഭവിച്ചത് , കാർ ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്ന വിവരം . കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലം ആയൂർ കുളഞ്ഞിയിൽ വാഹനാപകടം

ഓട്ടോറിക്ഷയും ബസ്സുമായി കൂട്ടിയിച്ചാണ് അപകടം ഉണ്ടായത് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് യാത്രക്കാരെയും ഡ്രൈവറെയും  ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

Read More

വനം വകുപ്പിന്റെ വാഹനം പാഞ്ഞുകയറി ലോട്ടറി തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

ചാലക്കുടിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചാണ് മേഴ്സി തങ്കച്ചൻ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരനായ മറ്റൊരാൾക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കെ വനം വകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം രണ്ട് പേരുടെയും ശരീരത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടം നടന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹപകടം വീട്ടമ്മ മരണപ്പെട്ടു

കൊട്ടാരക്കര : കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. ഇന്ന് രാവിലെ കുളക്കട വൈകുണ്ഠപുരം ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താൻ പോയ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. മകനുമായി പുലർച്ചെ ബലിയിടാൻ പോകവേ ഇവരുടെ ബൈക്കിന് പുറകിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു .

Read More

അടൂർ ബൈപ്പാസിൽ  വാഹനാപകടം  ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

തുടർച്ചയായി അപകടം നടക്കുന്ന റോഡ് ആണ്  തിരുവന്തപുരം കോട്ടയം  എംസി  റോഡ്അല്പം മുമ്പ്  നടന്ന അപകടത്തിന്റെ  cctv  ദൃശ്യങ്ങൾ  ചുവട്  ന്യൂസിന്  ലഭിച്ചു . cctv  ദൃശ്യങ്ങളിൽ കാണുന്നത്  വാഹനം തലകീഴായി  മറിയുന്നതാണ് ,നാല്  പേർ  വാഹനത്തിനുള്ളിൽ ഉള്ളതായും ഒരാളുടെ കൈ  ഒടിഞ്ഞതായും പറയുന്നതും വീഡിയോയിൽ കേൾക്കാം. 1

Read More
error: Content is protected !!