കടയ്ക്കലിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു
കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ കടയ്ക്കൽ നിന്നും വീട്ടിലേക്ക് പോകും വഴി ബൈക്ക് നിയന്ത്രണം വിട്ട് യുവധാര വായനശാല യുടെ കെട്ടിടത്തിൽ ഇടിച്ചു അപകടം സംഭവിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ മനീഷിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹൃത്ത് ബിജീഷിനെ പരിക്കുകളോടെ കിംസാറ്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു


