കടയ്ക്കൽ തിരുവാതിരയ്ക്ക് വിൽക്കാൻ സൂക്ഷിച്ച 5 ലിറ്റർ വാറ്റുചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ
വരാനിരിക്കുന്ന കടയ്ക്കൽ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് വില്പന നടത്തുന്നതിനായി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ വാറ്റുചാരായവുമായി ഒരാൾ ചടയമംഗലം എക്സൈസിന്റെ പിടിയിലായി. കടയ്ക്കൽ വില്ലേജിൽ വെള്ളാർവട്ടം മഞ്ജുഭവനിൽ നാരായണൻ്റെ മകൻ മണി ആണ് പിടിയിലായത്. അബ്കാരി നിയമപ്രകാരം ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് നിലവിൽ രേഖപ്പെടുത്തിയിട്ടില്ല.23.02.2026 തീയതി തിങ്കളാഴ്ച രാത്രി 10:20-ഓടെയായിരുന്നു സംഭവം. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്. പ്രതി താമസിക്കുന്ന വീടിന്റെ…


