
സമൂഹമാധ്യമ പ്രചാരണം തെറ്റ്, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാർത്താസമ്മേളനത്തിലൂടെ മാത്രം- കമ്മീഷൻ
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ് ഫോമിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്സിൽ…