fbpx

ചിതറ ബൗണ്ടർമുക്ക് സ്വദേശിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ നൽകി അഞ്ചൽ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരകേ നൽകി മാതൃകയായി അഞ്ചലിലെ ലോട്ടറി വ്യാപാരി സുജാത.കടയ്ക്കൽ കിഴക്കുംഭാഗം ബൗണ്ടർ മുക്ക് സ്വദേശിനി റീജയുടെ ഫോൺ അഞ്ചൽ വട്ടമൺ പാലത്തിന് സമീപത്താണ് നഷ്ടപ്പെട്ടത്. അഞ്ചലിലും പരിസര പ്രദേശത്തും നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന സുജാതയ്ക്കാണ് ഫോൺ കളഞ്ഞു കിട്ടിയത്. പിന്നീട് റീജ നഷ്ടപ്പെട്ട ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത സുജാത ഫോൺ തൻ്റെ കൈവശമുളളതായി അറിയിക്കുകയും പിന്നീട് ഫോൺ റീജയ്ക്ക് തിരികേ നൽകുകയും ചെയ്തു

Read More