കുളത്തുപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ
നിലമേൽ സ്വദേശിയെ കാണാതായി
കല്ലടയാറിൽ കുളത്തുപ്പുഴ നെടുവണ്ണൂർ കടവിലാണ് കുളിക്കാൻ ഇറങ്ങിയ നിലമേൽ സ്വദേശി 38വയസ്സുള്ള മുജീബിനെ കാണാതായത്. സുഹൃത്തുക്കളുമൊത്തു ഇന്ന് രാവിലെ 11മണിയോടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴിക്കിൽ പെടുകയായിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സ്സംഘത്തിന്റെ സ്കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽനടത്തിവരുകയാണ്.