പുനലൂരിൽ സിപിഐഎം പ്രവർത്തകർ തമ്മിലുണ്ടായ കൂട്ടയടിയിൽ പ്രാദേശിക നേതാവിന് പരിക്ക്

പുനലൂരിൽ സിപിഐഎം പ്രവർത്തകർ തമ്മിലുണ്ടായ കൂട്ടയടിയിൽ പ്രാദേശിക നേതാവിന് പരിക്ക്. പുനലൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സിപിഐഎം പ്രാദേശിക നേതാവുമായ ബിനോയി രാജനാണ് മർദ്ദനമേറ്റത്. സിപിഐഎം പുനലൂർ മുൻ ഓഫീസ് സെക്രട്ടറിയാണ് ഇയാളെ മർദ്ദിച്ചത്. പരിക്കേറ്റവരെ കൊണ്ടുവന്ന താലൂക്ക് ആശുപത്രിയിലും പ്രവർത്തകർ തമ്മിലടിച്ചു. പിടിച്ചു മാറ്റാനെത്തിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്കിടിച്ച് തകർത്തു. സിപിഐഎം ഓഫീസ് സെക്രട്ടറി ആരോമലാണ് ജീവനക്കാരനെ ആക്രമിച്ചത്. ആരോമൽ പുനലൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം…

Read More

തീവണ്ടി അപകടം ഒഴിവാക്കിയ കുടുംബത്തിന്  5 ലക്ഷം രൂപ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ

പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ പുളിയറയ്ക്ക് സമീപം ട്രാക്കിൽ കഴിഞ്ഞ ദിവസം ലോറി മറിഞ്ഞ് അപകടം ഉണ്ടായപ്പോൾ യഥാസമയം ലോക്കോ പൈലറ്റിന് അപകട മുന്നറിയിപ്പ് നൽകി തീവണ്ടി അപകടം ഒഴിവാക്കിയ ഷൺമുഖത്തിനും ഭാര്യയ്ക്കും തമിഴ്‌നാട് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകി അനുമോദിച്ചു.. അഭിനന്ദനങ്ങൾ..!

Read More

എയ്‌ഡ്സ് രോഗം പരത്തണമെന്ന ലക്ഷ്യത്തോടെ പുനലൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 22 വർഷം കഠിന തടവ്

പുനലൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ച എയ്‌ഡ്സ് രോഗബാധിതന് പോക്സോ കേസിൽ മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ താൻ എയ്ഡ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട്, ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടിഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലനെയാണ് നാല് വര്‍ഷം മുൻപ് പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്ന് പബ്ലിക്…

Read More

പുനലൂരിൽ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി;എക്സൈസിനെ കണ്ട് നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കഞ്ചാവ്,എംഡി എം എ എന്നിവയുടെ കൈമാറ്റം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മന്തൂർ ബസ് സ്റ്റാൻഡിൽ  എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി എത്തിയ കാർ വെട്ടിച്ച് കിടക്കാൻ ശ്രമിച്ചത്. തുടർന്ന് നടത്തിയ തെരിച്ചിലിലാണ് പുനലൂർ താഴെക്കട ഭാഗത്ത് കാർ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയത്. ചെമ്മന്തൂരിൽ നിന്നും അമിതവേഗതയിൽ പോയ കാർ വെട്ടിപ്പുഴ വഴിവാളക്കോട് വഴി താഴെക്കട വാതുക്കൽ എത്തുകയായിരുന്നു .അമിത വേഗതയിൽ സഞ്ചരിച്ച കാർ മറ്റു പല വാഹനങ്ങളിലും തട്ടി അപകടം ഉണ്ടാക്കിയിരുന്നു. തുടർന്ന്…

Read More

പുനലൂരിൽ തീ പിടുത്തം നാലോളം കടകൾ പൂർണമായും കത്തി നശിച്ചു.

പുനലൂരിൽ പേപ്പറമ്പിൽ റോഡിൽ സെന്റ് ഗൊരേറ്റി സ്കൂളിന് സമീപം ആണ് കടകൾക്ക് തീപിടുത്തം ഉണ്ടായത്. നാലോളം കടകൾ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത്   . ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. നാല് കടകളും പൂർണമായും കത്തുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി എന്നാണ്  പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് കരുതുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഡി.എം.ഒ. നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ് എന്ന് ആരോപണം

നിരവധി തവണ മികച്ച ഹോസ്‌പിറ്റൽ എന്ന അവാർഡ് കരസ്ഥമാക്കിയ കൊല്ലം ജില്ലയിലെ പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ഇന്നലെ രാത്രി 9 മണിയോടെ ആശുപത്രിയിൽ നിന്നും ഇഞ്ചക്ഷൻ എടുത്ത നിരവധി പേരെ തിരുവനന്തപുരം SAT യിലേക്കും മുതിർന്നവരെ പുനലൂർ താലൂക്ക് ആശുപത്രി icu വിലേക്കും മാറ്റേണ്ട സാഹചര്യമാണ് ഉണ്ടായി. 11 പേർക്കാണ് ഇഞ്ചക്ഷന് പിന്നാലെ ദേഹാസ്വസ്ഥത ഉണ്ടായത്. ഇതേ തുടർന്ന് ഇന്നലെ നിരവധി ആളുകൾ ആശുപത്രിയിൽ തടിച്ചു കൂടുകയും സംഘർഷാവസ്ഥ നിലനിൽക്കുകയുമായിരുന്നു . പോലീസ്…

Read More

പുനലൂരിൽ നിർത്തിയിട്ടിരുന്ന ക്രൈയിനിൽ കയറവേ യുവാവ് ഷോക്കേറ്റ് മരിച്ചു

പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ടിരുന്ന ക്രയിനിൽ കയറാൻ ശ്രമിക്കവേ ആയിരുന്നു ദാരുണ സംഭവം . ഇന്നലെ രാത്രി 11 മണിയോടെ നിർത്തി ഇട്ടിരുന്ന ക്രയിനിൽ യുവാവ് കയറാൻ ശ്രമിച്ചപ്പോൾ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആണ് യുവാവ് മരിച്ചത്. പുനലൂർ നരിക്കൽ വാഴവിള സ്വദേശി ശ്രീജിത്താണ് മരിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ലോഡ് കയറ്റിക്കൊണ്ടിരിക്കെ തടി വീണ് തടി വിൽപ്പനക്കാരന് ദാരുണ അന്ത്യം

ലോഡ് കയറ്റിക്കൊണ്ടിരിക്കെ തടി വീണ് തടി വിൽപ്പനക്കാരന് ദാരുണ അന്ത്യം പത്തനാപുരം കറവൂർ മഹാദേവർമൺ സ്കൂളിന് സമീപമാണ്  സംഭവം ലോറിയിൽ കയറ്റിക്കൊണ്ടിരുന്ന തടിയുടെ അട്ടി ഇടിഞ്ഞ് കരാറുകാരനും തൊഴിലാളികൾക്കും മുകളിലേക്ക് വീഴുകയായിരുന്നു ശിശുപാലൻ, സുരേഷ് കുമാർ, നാരായണൻകുട്ടി എന്നിവരാണ് തടിക്ക് അടിയിൽപ്പെട്ടത് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ തടി കരാറുകാരൻ ശിശുപാലൻ മരണപ്പെട്ടു ഗുരുതരമായി പരിക്ക് പറ്റിയ സുരേഷ് കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു നാരായണൻകുട്ടി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് കറവൂർ മഹാദേവർമ്മ തരുനില വീട്ടിൽ ശിശുപാലൻ…

Read More

പുനലൂരിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു

പത്തനാപുരത്ത് ഇടത്തറയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശിയായ കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു pic.twitter.com/MMEhP5MENM — Chuvadu.in (@Chuvadu) July 24, 2023 പുനലൂർ ഇളമ്പൽ സ്വദേശിയാണ്  വിനോദ് (43) ആണ് മരണപ്പെട്ടത്.പത്തനാപുരത്ത് ഇടത്തറയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെആയിരുന്നു ദാരുണ സംഭവം.മൃതദേഹം പത്തനാപുരം ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയിൽ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More