fbpx
Headlines

മടത്തറ ഇലവുപാലത്തിൽ ലഹരി മാഫിയയുടെ അക്രമം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചിതറ ഗ്രാമപ്പഞ്ചായത്ത് താൽകാലിക ജീവനക്കാരനുമായ താഹയ്ക്ക് വെട്ടേറ്റു

മടത്തറ ഇലവുപാലത്തിലാണ് ഇന്ന് വൈകുന്നേരം 7 മണിയോടെ അക്രമം നടന്നത്.സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയും ചിതറ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനുമായ താഹയ്ക്കാണ് വെട്ടേറ്റത് . തോളിന് വെട്ടേറ്റ താഹയെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചോളം സ്റ്റിച് ഉണ്ടെന്നാണ് പ്രാഥമിക വിവരം . ലഹരി മരുന്ന് ഉപയോഗിച്ച് പൊതു സ്ഥലത്ത് വിഷയമുണ്ടാക്കിയ വിവേകിനെ താഹ പറഞ്ഞു വിട്ടിരുന്നു . തുടർന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ വഴിയിൽ വച്ചാണ് വെട്ടിയത്. പാലോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read More