fbpx

ആയൂരിൽ യാത്രക്കാരായി കയറിയവർ  ഡ്രൈവറെ റോഡിൽ തള്ളിയിട്ട് ഓട്ടോറിക്ഷയുമായി കടന്നു കളഞ്ഞു

ആയൂരിൽ അപരിചിതർ ഓട്ടോ തട്ടിയെടുത്ത് കടന്നു കളഞ്ഞു. KL25 F 6992 എന്ന ഓട്ടോറിക്ഷ ആയുരിൽ നിന്ന് ഓട്ടം വിളിക്കുകയും വയ്യാനം ഇരപ്പിൽ ഭാഗത്ത് എത്തിയപ്പോൾ ഓട്ടോ ഡ്രൈവർ സുബ്രഹ്മണ്യം പോറ്റിയെ റോഡിൽ തള്ളിയിട്ട ശേഷം ഓട്ടോയുമായി കടന്നുകളഞ്ഞു. തേവന്നൂർ സ്വദേശിയുടെ ഓട്ടോറിക്ഷയാണ് നഷ്ടപ്പെട്ടത്.. ചടയമംഗലം പോലീസിൽ പരാതി നൽകി അല്പസമയം മുമ്പാണ് സംഭവം നടന്നത്ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Read More