MDMA യുമായി ചടയമംഗലം സ്വദേശിനിയും യുവാവും പിടിയിൽ

തിരുവനന്തപുരം തുമ്പയിൽ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായത്. 5 ഗ്രാം എംഡി എം എയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരം തുമ്പയിലെ ഒരു സ്വകാര്യ ലോഡ്‌ജിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Read More

ചടയമംഗലം സ്വദേശിക്ക് സമ്മാനമായി കിട്ടിയത് 100 പവൻ സ്വർണം

ചടയമംഗലം : ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്റ്സ് അസോസിയേഷൻ ഓണം സ്വർണോത്സ വത്തിൽ ഒന്നാം സമ്മാനമായ 100 പവൻ ചടയമംഗലം സ്വദേശിക്ക്. ചടയമംഗലം കണ്ണങ്കോട് ചരുവിള വീട്ടിൽ രഞ്ജിത് രാജനാണ് ഭാഗ്യ ശാലി. രഞ്ജിത് രാജനും ഭാര്യയും വിദേശത്താണ്. അഞ്ചൽ ആരതിജ്വല്ലറിയിൽ നിന്ന് ഓണോത്സവത്തിന്റെ ഭാഗമായാണ് സ്വർണം വാങ്ങിയത്. സഹോദരൻ രാഹുലിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയപ്പോഴാണ് രഞ്ജിത് സ്വർണം വാങ്ങിയത്. പിന്നീട് ഇവർ അബുദാബിയിലേക്ക് മടങ്ങി. ഇന്നലെയാണ് നറുക്കെടുപ്പ് നടന്നത്. ഇതിനു ശേഷം ഭാഗ്യശാലിയെത്തേടി കൂപ്പണിലെ ഫോൺ…

Read More