കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ 9.5ലക്ഷം രൂപ ധനസഹായം കൈമാറി
കുവൈത്ത് സിറ്റി/കോഴിക്കോട് : കുവൈത്തിലെ ടാക്സി സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗം മരണപ്പെട്ട സലീമിന് കേരള ബ്രദേഴ്സ് അംഗങ്ങളിൽ നിന്നുംസമാഹരിച്ച 9.5 ലക്ഷം രൂപ സലീമിന്റ കുടുംബത്തിന് കൈമാറി. കുവൈത്തിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ധനസഹായം കേരള ബ്രദേഴ്സ് വൈസ്പ്രസിഡന്റ് ഇസ്മയിൽകുറ്റിപ്പുറം,സ്പോർട്സ് കൺവീനർ സജീർ പയ്യോളി ,പാനൽ കൺവീനർ റാഫി കണ്ണൂർ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രതിനിധിയായ പ്രമീളയുടെയും മഹൽ കമ്മറ്റി മെമ്പർ അസീസിന്റെയും സാനിധ്യത്തിൽ കുടുംബ അംഗങ്ങൾ ഏറ്റുവാങ്ങി.