
ചടയമംഗലം എംസി റോഡിൽ കെഎസ്ആർടിസി ബസും മാരുതികാറും കൂട്ടിയിടിച്ച് അപകടം
ചടയമംഗലം:- ആയൂരിൽ നിന്നും വന്ന കാറും കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.കാറിൽ സഞ്ചരിച്ച രണ്ടുപേരുടെ നില ഗുരുതരം. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്കാറിന്റെ മുൻവശം പൂർണമായും തകർന്ന സ്ഥിതിയിലാണ്.നിലവിൽ ഈ പ്രദേശത്ത് പലതവണയും വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. യാതൊരുവിധ സൈൻ ബോർഡുകളും നിലവിൽ ഇതുവരെ അവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് നാട്ടുക്കാർ ആരോപിക്കുന്നത് ചടയമംഗലം രജിസ്ട്രേഷൻ പരിധിയിൽ നിലമേൽ ദീപു വിലാസത്തിൽ ശ്യാമളകുമാരി എന്നവരുടെ പേരിലാണ് വാഹനം.ഇരുവരും നിലമേൽ വെള്ളാംപാറ സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം