Headlines

തിരുവനന്തപുരം വിമാന താവളത്തിൽ നിന്നും തമിഴ്നാട് സ്വാദേശിയുടെ സ്വർണ്ണം തട്ടിയ കുളത്തൂപ്പുഴ സ്വദേശികൾ പിടിയിൽ

ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് സ്വാദേശിയുടെ സ്വർണ്ണം അതി സമർദ്ധമായി പ്രതികൾ കൈക്കലാക്കി. തുടർന്ന് തമിഴ്നാട് സ്വാദേശി നൽകിയ പരാതിയേ തുടർന്ന് വലിയതുറ SHO അശോക് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ ഇൻസമാം, അജീഷ്, ജയശ്രീ എന്നിവരും CPO മാരായ കിഷോർ, വരുൺ, നാസിമുദ്ധീൻ എന്നിവർ ചേർന്നു പ്രതികളെ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴ നെല്ലിമൂട്, 16 ഏക്കർസ്വാദേശികളായ അഷ്‌കർ, അലി, അഫ്സൽ, ആൽവിൻ എന്നിവർ ആണ് പിടിയിൽ ആയത്. പ്രതികളായ അഷ്‌കരും, അലിയും സഹോദരങ്ങൾ ആണ്

Read More

കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു

മനുഷ്യാ വന്യാ ജീവി സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി വന്യാ ജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന തീവ്ര ശ്രമത്തിന്റെ ഭാഗമായി നടത്തി വരുന്ന വിത്തൂട്ട് പദ്ധതി അഞ്ചൽ റേൻജ് ഫോറെസ്റ്റ് ഏഴംകുളം സ്റ്റേഷൻ പരിധിയിൽ പ്പെട്ട കല്ലുവെട്ടാംക്കുഴി വനമേഖലയിൽ വെച്ച് കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത്‌ അംഗം ഷീജറാഫി നിർവഹിച്ചു, ചടങ്ങിൽ ഏഴംകുളം ഡെപ്യൂട്ടി റേൻജ് ഫോറെസ്റ്റ്…

Read More

GHSS കല്ലുവെട്ടാംക്കുഴി സ്കൂളിലും KSEB യുടെ അനാസ്ഥമൂലം ഏതു സമയത്തും അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്

GHSS കല്ലുവെട്ടാംക്കുഴി സ്കൂളിലും KSEB യുടെ അനാസ്ഥമൂലം ഏതു സമയത്തും അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്.സ്കൂളിന്റെ പുറകുവശത്തെ മതിലിന്റെ സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈൻ വളരെ ഏറെ അപകടാവസ്ഥയിലാണ്…. തൊട്ടടുത്ത സ്വാകാര്യാ വസ്തുവിൽ നിൽക്കുന്ന മാവിന്റെ ശിഖരങ്ങൾ പൂർണ്ണമായും സ്കൂളിന്റെ കെട്ടിടത്തിലേക്ക് ആണ് നിൽക്കുന്നത്.മാമ്പഴ സീസണൂകൾ ആരംഭിക്കുമ്പോൾ കൊതിയൂറും മാമ്പഴം പറിക്കാൻ കുട്ടികൾ മതിലിലേക്ക് കേറാറുണ്ട് ഭാഗ്യം കൊണ്ട് മാത്രമാണ് ഇത് വരെ അപകടം സംഭവിക്കാത്തത്. വൈദ്യുതി ലൈൻ ഈ മരത്തിൽ ഉരസിയാണ് ഇപ്പോഴും നിൽക്കുന്നത്….

Read More

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ഭർത്താവിനെതിരെ കുളത്തുപ്പുഴ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ഭർത്താവിനെതിരെ കുളത്തുപ്പുഴ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ കേസിൽ ഉൾപ്പെടെ ശിക്ഷ അനുഭവിച്ചിട്ടുമുള്ള കുളത്തുപ്പുഴ വട്ടക്കരിക്കം സ്വദേശി ഇസ്മയിലാണ് പോലീസ് പിടിയിലായത് . ഈ കഴിഞ്ഞ പത്താം തീയതി വൈകിട്ടോടുകൂടി വീട്ടിലെത്തിയ ഇസ്മയിൽ വീടിന്റെ തൊട്ടടുത്ത ചായ്പ്പിൽ നിൽക്കുകയായിരുന്ന ഇസ്മയിലിന്റെ ഭാര്യ ശാലിനിയെ കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു എന്നാൽ കൈകൊണ്ട് തടഞ്ഞതിനെ തുടർന്ന് കയ്യിലും കൈപ്പത്തിയിലും തുടർന്ന് ഇരുകാലുകളിലും തുടയിലും…

Read More

കുളത്തൂപ്പുഴയിൽ സ്കൂൾ ബസിന് മുകളിലൂടെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു

തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനപാതയിൽ കുളത്തൂപ്പുഴ നെടുവണ്ണൂർക്കടവിൽ ഇന്ന് വൈകിട്ടോടെ മഴയോടൊപ്പം വീശിയ കാറ്റിൽ കൂറ്റൻ മരം ഒടിഞ്ഞു വൈദ്യുതി ലൈനിന്റെ മുകളിൽ വീഴുകയും തുടർന്ന് വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു പാതയിൽ ക്കൂടി റിഹാബ്ലിയേഷൻ പ്ലാന്റേഷൻ തൊഴിലാളികളുടെ മക്കളുമായി പോയ സ്കൂൾ ബസിനു മുകളിലേക്ക് പതിച്ച് അപകടം ഉണ്ടായി. അപകട സമയത്ത് നിറയെ കുട്ടികൾ ബസിൽ ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ആർക്കും പരിക്ക് പറ്റാത്തത്. കഴിഞ്ഞ വർഷം ഈ ഭാഗത്തു വെച്ചാണ് ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ…

Read More

കുളത്തൂപ്പുഴയിൽ 14 കാരിയെ പീഡിപ്പിച്ച പ്രതിയെ   പോലീസ് പിടികൂടി 

പ്രണയം നടിച്ചു കുളത്തൂപ്പുഴ സ്വാദേശിനിയായ 14 കാരിയെ ഏറെ നാളുകൾ ആയി പല സ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയിൽ ആയി. കുളത്തുപ്പുഴ ഇ. എസ്. എം കോളനിയിൽ ബ്ലോക്ക് നമ്പർ 12 -ൽ റംസാൻ എന്ന 19 കാരനാണു പിടിയിൽ ആയതു. നിലവിൽ റംസാൻ ഇപ്പൊ കടയ്ക്കൽ വാടക വീട്ടിൽ ആണ് താമസം പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥത അനുഭവപ്പെട്ടു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികൾ 6 മാസം ഗർഭിണി ആണെന്ന്…

Read More

കുളത്തൂപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭർത്താവ് വനത്തിൽ തൂങ്ങിമരിച്ച നിലയിൽ. കുളത്തുപ്പുഴ ആറ്റിനു കിഴക്കേക്കര സ്വദേശിനിയായ രേണുക (39)യെ ഭർത്താവ് സാനു കഴിഞ്ഞ ദിവസം കുത്തിക്കൊന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രേണുകയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം ഒളിവിൽ പോയ സാനുവിനെ ഇന്ന് രാവിലെ രേണുകയുടെ വീടിന്റെ സമീപത്തുള്ള ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലോട്ടുള്ള വനമേഖലയിലായി തൂങ്ങി മരിച്ച നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. കുടുംബ തർക്കമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലെൻ വിദ്വേഷമെന്നാണു…

Read More

കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കുളത്തുപ്പുഴ : ആറ്റിനു കിഴക്കേക്കര സ്വദേശി യായ രേണുക (39)നെ ഭർത്താവ് സനുകുട്ടൻ സംശയരോഗത്താൽ കുത്തിക്കൊന്നത്. കഴുത്തിലും വയറ്റിലും കത്തി കൊണ്ട് കുത്തി കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രേണുകയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ട് പോകുന്ന വഴി മരണപ്പെട്ടു. മൃദദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

Read More

കുളത്തൂപ്പുഴ കാർ തോട്ടിലേക്ക് മറിഞ്ഞു അപകടത്തിൽപ്പെട്ടു

കുളത്തുപ്പുഴ ജംഗ്ഷനിൽ സമീപം ഗണപതിഅമ്പലത്തിനു മുന്നിൽ കാർ നിയന്ത്രണം തെറ്റി പാതയിൽ ക്കൂടി വന്ന ബൈക്കിൽ ഇടിച്ചും തൊട്ടടുത്ത പെട്ടിക്കടയും തകർത്തു സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപെടുത്തി. പരിക്കുകൾ പറ്റിയ ഇവരെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു. കാർ ഇടിച്ചു പരിക്കേറ്റ ബൈക്കിൽ സഞ്ചരിച്ച വിളക്ക്പാറ സ്വാദേശി റിഷിയേ ഗുരുതര പരിക്ക് പറ്റി പുനലൂർ താലുക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

Read More

കുളത്തൂപ്പുഴയിൽ കടുവ ചത്ത നിലയിൽ

കുളത്തൂപുഴയിൽ കടുവ ചത്ത നിലയിൽ.നിലവന്നൂർ കടവ് പൂമ്പാറ ഭാഗത്താണ് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്.ആറ്റിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് കണ്ടത്. പിന്നീട് വനപാലകരെ വിവരം അറിയിച്ചു.അഞ്ചൽ, തെന്മല റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി. തുടർ നടപടികൾ നാളെ മാത്രമെ ഉണ്ടാവുകയുള്ളൂ. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറഞ്ഞിരുന്നു. ചത്തത് പെൺ കടുവ ആണെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ എങ്ങനെയാണ് കടുവ ചത്തത് എന്ന് വ്യക്തമാവുകയുള്ളൂ

Read More
error: Content is protected !!