കടയ്ക്കലിൽ സന്നദ്ധ സംഘടനകളെ ആദരിച്ചു

സന്നദ്ധ സംഘടനകളെ ആദരിച്ചു.കടയ്ക്കൽ താലൂക് ആശുപത്രിയും, ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പരിപാടി സംഘടിപ്പിച്ചത്.പാലിയേറ്റീവ് കെയർ കുടുംബ സംഗമത്തിൽ ca സാമ്പത്തികമായും, വാളണ്ടിയർ ആയും സഹായിച്ചവരെ യാണ് ചടങ്ങിൽ ആദരിച്ചത്. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിനേശ് അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതിക വിദ്യാധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ധനുജ,കൊല്ലം ജില്ലാ ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. ദേവകിരൺ ,ബ്ലോക്ക്‌ മെമ്പർമാരായ കടയ്ക്കൽ…

Read More

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് നേത്ര പരിശോധനക്യാമ്പും 39മത് ദേശീയ നേത്ര ദാന പക്ഷാചരണ ജില്ലാ തല സമാപനവും നടന്നു

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് നേത്ര പരിശോധനക്യാമ്പും 39മത് ദേശീയ നേത്ര ദാന പക്ഷാചരണ ജില്ലാ തല സമാപനവും കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് ശ്രീമതി കെ എം മാധുരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ )അവർകളുടെ അധ്യഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ എം മനോജ്‌ കുമാർ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. നേത്ര ദാന സന്ദേശം Dr. സാജൻ മാത്യുസ് (ജില്ലാ പ്രോഗ്രാം ഓഫീസർ ദേശീയ അന്ധത നിയന്ത്രണ പരിപാടി )നടത്തി.Dr…

Read More

കടയ്ക്കൽ സ്വദേശി ചികിത്സ സഹായം തേടുന്നു

കടയ്ക്കൽ, ചരിപ്പറമ്പ് മുണ്ടമൺ വിള വീട്ടിൽ സുജാത/ പ്രഭാകരൻ ആചാരി ദമ്പതികളുടെ മകൻ പ്രവീൺ (35) വയസ്സ്, കൂലി വേലക്ക് പോയപ്പോൾ അപ്രതീക്ഷിതമായി മരത്തിൽ നിന്ന് താഴെ വീണ് അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നുAccount number – 0322053000012296IFSC – SIBI 0000322PHONE NUMBER – 9747068044

Read More

കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് ചെറുകോട് സ്വദേശി ദീപുവിൻ്റെ ഭാര്യ തൃക്കണ്ണാപുരം സ്വദേശിനി ഫാത്തിമ (21 ) യാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം . ദീപുവിൻ്റെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പോലീസിന് നൽകിയ മൊഴി . ദീപുവാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് . ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു . മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കടയ്ക്കൽ പോലീസ് അന്വേഷണം തുടങ്ങി .

Read More

കടയ്ക്കൽ നാടിന്റെ സ്നേഹം നിറച്ച കൊച്ചു സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് അഭിമാനമായി തൃക്കണ്ണാപുരം എസ് എം യു പി എസിന്റെ കൊച്ചു മിടുക്കി ശ്രാവണിക്കുട്ടി

ഇവൾ ശ്രാവണിക്കുട്ടി, വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രീയപ്പെട്ട കാത്തുക്കുട്ടി. തൃക്കണ്ണാപുരം എസ്. എം യു. പി. എസ് ലെ LKG വിദ്യാർത്ഥിനി. ഇന്ന് നാടും വീടും വിദ്യാലയവും ഇവളുടെ പേരിൽ അഭിമാനിക്കുന്നു. വയനാടിന്റെ നെഞ്ചുപിളർത്തി ഒരു രാത്രി കുത്തിയൊലിച്ചെത്തിയ ഉരുൾ ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അതിജീവനത്തിനുള്ള കൈത്താങ്ങായി മലയാള നാട് ഒരുമിച്ച് സമാഹരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൊച്ചു സമ്പാദ്യക്കുടുക്കയും ചേർത്തുവച്ചുകൊണ്ട് ലോകത്തിന് തന്നെ മാതൃകയാവുകയാണ് തൃക്കണ്ണാപുരം എസ്. എം. യു. പി. എസ്. ന്റെ…

Read More

കടയ്ക്കലിൽ അഞ്ച് കടകളിൽ മോഷണം

കടയ്ക്കലിൽ അഞ്ച് കടകളിൽ മോഷണം ഒരു തുണിക്കടയിലും ഹോട്ടലിലും കോഴികടയിലും പച്ചക്കറികടയിലുമാണ് മോഷണം നടന്നത്പിൻവശത്തെ ഷട്ടറുകളും കമ്പികളും തകർത്താണ് മോഷണം നടന്നിരിക്കുന്നത് A C യുടെ ഹോളും കോഴികടയുടെ പിൻവശത്തെ ഷീറ്റും തകർത്ത നിലയാലാണ് കാണപ്പെട്ടത്. കടയ്ക്കൽ ടൗണിലെ തുണികടയിൽ നിന്നും 50000രൂപയും മാർക്കറ്റിന് സമീപത്തെ ഹോട്ടലിൽ നിന്നും പതിനായിരം രൂപയുംകോഴികടകളിലും പച്ചകറികടകളിൽ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് കവർച്ച നടന്നത്.പോലീസ് സ്റ്റേഷന് അഞ്ഞൂറുമീറ്റർ ചുറ്റളവിലാണ് ഈ മോഷണം എല്ലാം നടന്നത്.കടയ്ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രഥാനമായും സീസിടീവിദൃശ്യങ്ങൾ…

Read More

കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയെന്ന് വീട്ടുകാർ; തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം; അനന്യ പ്രിയയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

യുവതിയുടെ മരണത്തിൽ ദുരൂഹത. കുമ്മിൾ വട്ടതാമര സ്വദേശിനി അനന്യ പ്രിയ എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാരുടെ മൊഴി. എന്നാൽ, തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം, തൂങ്ങിമരണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളായ കയറോ തുണിയോ പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് അനന്യ പ്രിയ മരിച്ചത്. വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയതോടെ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അനന്യ പ്രിയയും അമ്മ…

Read More

കുരുന്നുകളുടെ മാനസിക ഉല്ലാസത്തിന് പഠന യാത്ര സംഘടിപ്പിച്ചു

കടയ്ക്കൽ : കുരുന്നുകളുടെ മാനസിക ഉല്ലാസ പഠന യാത്ര സംഘടിപ്പിച്ചു.ചിതറ എ.പി. ആർ. എം സെൻട്രൽ സ്കൂളിലെ നേഴ്സറി , എൽ . കെ . ജി ക്ലാസ് ലെ കുരുന്നു കുട്ടികളെ യാണ് വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തിയത്. കടയ്ക്കൽ ഫയർ സ്റ്റേഷൻ , ചിതറ പോലീസ് സ്റ്റേഷൻ, ചിതറ പോസ്റ്റാഫീസ് , കടയ്ക്കൽ കുട്ടികളുടെ പാർക്ക് എന്നി വിടങ്ങളിലാണ് സന്ദർശനം നടത്തിയത്.സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം.കടയ്ക്കൽ ഫയർ സ്റ്റേഷനിലെ…

Read More

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് ;കടയ്ക്കൽ മടത്തറ സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കയ്പമംഗലം മൂന്നുപീടിക സ്വദേശിയിയിൽനിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടക്കൽ സ്വദേശി അബ്ദുൾ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീർ (29) എന്നിവരാണ് പിടിയിലായത്. പ്ലക്സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ആപ്പ് വഴി സിനിമകൾക്ക് റിവ്യൂ എഴുതിനൽകിയാൽ വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു…

Read More

കഞ്ചാവ് നട്ടുവളർത്തിയ കടയ്ക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. എ. കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടയ്ക്കൽ കോട്ടപ്പുറത്തു വീട്ടിൽ വെച്ച് കഞ്ചാവ് ചെടി നട്ട് വളർത്തിയ കുറ്റത്തിന് കടയ്ക്കൽ മമതാ ഭവനിൽ മനീഷ് എസ് എസിനെ എക്സൈസ് പിടികൂടി . എക്സൈസ് സംഘത്തിൽ AEI ഷാജി K , AEI (gr) ഉണ്ണികൃഷ്ണൻ. ജി CEO മാരായ ,മാസ്റ്റർ ചന്തു, ഷൈജു, ജയേഷ് കെ ജി, എക്സൈസ് ഡ്രൈവർ സാബു എന്നിവർ ഉണ്ടായിരുന്നു

Read More