Headlines

കടയ്ക്കലിൽ മദ്യപിച്ച് ആംബുലൻസ് ഓടിച്ച ഡ്രൈവറെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു

ചിതറ സ്വദേശി കുട്ടു എന്ന് വിളിക്കുന്ന ഡ്രൈവറെ കടയ്ക്കൽ പോലീസിന്റെ കസ്റ്റഡിയിൽ എടുത്തു.കഴിഞ്ഞദിവസം രാത്രി 9 മണിയോടു കൂടി ചിതറയിൽ നിന്നും രോഗിയുമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുകയും ഹോസ്പിറ്റൽ ജീവനക്കാർ ഇയാൾ മദ്യപിച്ച കാര്യം മനസ്സിലാക്കുകയും കടയ്ക്കൽ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.ഡ്രൈവറെയും ആംബുലൻസിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. രോഗിയെ മറ്റൊരാംബുലൻസിൽ വീട്ടിലെത്തിച്ചു. മദ്യപിച്ച് ആംബുലൻസ് ഓടിച്ചതിന്റെ പേരിൽ ഡ്രൈവറിനെതിരെ കടയ്ക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

കടയ്ക്കലിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്ന യുവാവ് പിടിയിൽ

കടയ്ക്കലിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിവന്നിരുന്നയാളിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തുകുമ്മിൾ മുല്ലക്കര നിസാമുദ്ദീൻ മൻസിലിൽ 28 വയസ്സുളള അഫ്സലാണ് അറസ്റ്റിലായത്കടയ്ക്കൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നുഇവിടെ നിന്ന് വിവിധ യൂണിവേഴ്സിറ്റികളുടെ 41 സർട്ടിഫിക്കറ്റുകളും 69 മാർക്ക് ലിസ്റ്റുകളും ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളുംവിവിധ യൂണിവേഴ്സിറ്റികളുടെ സീലുകളും സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്യാൻ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളും ലാബ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടികൂടിഉന്നത വിദ്യാഭ്യാസത്തിനും സ്വദേശത്തും വിദേശത്തും ജോലിക്കുമായാണ്ഈ സർട്ടിഫിക്കറ്റുകൾ…

Read More

വീട്ടമ്മമ്മാരെ നോട്ടമിട്ട് , കിഴക്കൻ മേഖലയിൽ മൈക്രോഫിനാൻസ് മാഫിയ പിടിമുറുക്കുന്നു , നടപടികളില്ലാതെ അധികൃതർ

കിഴക്കൻ മേഖലയിൽ മൈക്രോഫിനാൻസ് മാഫിയ പിടിമുറുക്കുന്നു , നടപടികളില്ലാതെ അധികൃതർ. കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളിലാണ് മൈക്രാഫിനാൻസിന്റെ പല പേരുകളിലായി പല എജന്റുകൾ ആളുകൾക്ക് ലോൺ നൽകികൊണ്ടിരിക്കുന്നത്. ഈ ലോണുകളിൽ എത്തിപെടുന്നവർ വലിയ കുരുക്കുകളിലാണ് പിന്നീട് എത്തുന്നത്. കഴിഞ്ഞ ദിവസം കടയ്ക്കലിൽ അശ്വതി എന്ന യുവതിയ്ക്ക് മൈക്രാഫിനാൻസ് ജീവനകാരിൽ നിന്നും ലോൺ തുക അടയ്കാത്തതിനാൽ ക്രൂരമായ അക്രമത്തിന് ഇരയായത്. മാസങ്ങൾക്ക് മുമ്പ് കടയ്ക്കൽ ദർപ്പക്കാട് ഇവരുടെ നിരന്തരമുള്ള ശല്യത്തെ തുടർന് യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തു ….

Read More

കടയ്ക്കലിൽ രണ്ടാക്ലാസുകരിയോട് അതിക്രമം കണിച്ച പ്രതി പിടിയിൽ

കടയ്ക്കലിൽ മഴ നനയാതിരിക്കാൻ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്ന രണ്ടാക്ലാസുകാരിയെ ശാരീരികമായി ഉപദ്രവിച്ച 40 കാരൻ അറസ്റ്റിൽ കടയ്ക്കൽ വരയറ പ്ലാവിള വീട്ടിൽ ഷൈജുവാണ് അറസ്റ്റിലായത്. ഇന്നലെനാലുമണിക്ക് സ്കൂൾ വിട്ട് വരവെ അപ്രതീക്ഷിതമായി മഴപെയ്തതിനെ തുടർന്ന് കുട്ടി ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിന്നുംഅവിടെയുണ്ടായിരുന്ന ഷൈജുവിനെ കുട്ടിക്കറിയാമായിരുന്നുപരിചയംമുളള ഇയ്യാൾ കുട്ടിയുടെ അടുത്ത് വന്ന് കുട്ടിയോട് സുഖവിവരങ്ങൾ തിരക്കിയ ഇയ്യാൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചുകുട്ടി ബഹളം വെച്ചുകുട്ടിയുടെ കരച്ചിൽ കേട്ട് തെട്ടടുത്ത വീട്ടിലുണ്ടായിരുന്ന സ്ത്രീ ഇറങ്ങിവരുന്നത്…

Read More

കടയ്ക്കലിൽ കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് രണ്ടാം ക്ലാസ് കാരിക്കുനേരെ 40 കാരന്റെ അതിക്രമം

കടയ്ക്കലിൽ കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്കുനേരെ അതിക്രമം; 40കാരൻ കടക്കൽ പോലീസിന്റെ പിടിയിൽ.. കടയ്ക്കൽ വരയറ ഇടത്തറ പ്ലാവറ വീട്ടിൽ 40 വയസ്സുള്ള ഷൈജു ആണ് പോലീസ് പിടിയിലായത് . സ്കൂൾബസ്സിൽ വന്നിറങ്ങിയ കുട്ടി മഴ പെയ്യ്തതിനെത്തുടർന്ന് തൊട്ടടുത്ത കാത്തിരിപ്പ് കേന്ദ്രത്തിൽ കയറി നിൽക്കുകയും ഈ സമയം കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. കുട്ടി ഉച്ചത്തിൽ നിലവിളിച്ചപ്പോൾ നാട്ടുകാർ ഓടിഎത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു നാട്ടുകാർപ്രതിയെ ഓടിച്ചിട്ട് പിടികൂടി…

Read More

കടയ്ക്കൽ, ആനപ്പാറ കൊലപാതകം പ്രതി രാജു  പോലീസ് പിടിയിൽ

കഴിഞ്ഞ ദിവസമാണ് കടയ്ക്കൽ ആനപ്പാറയിൽ  രാത്രി മദ്യ ലഹരിയിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയിൽ ആനപ്പാറ സ്വദേശി ശശി മരിച്ചിരുന്നു.കുന്താലി രാജു   ശശിയെ തലക്കടിയ്ക്കുകയായിരുന്നു. ശശിക്ക് തലയിൽ ഗുരുതരമായി പരിക്കേൽക്കുകയും മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. കൃത്യം കഴിഞ്ഞ പ്രതി ഒളിവിലായിരുന്നു.കിളിമാനൂർ ചെങ്കിക്കുന്നിൽനിന്നുമാണ് രാജുവിനെ കടയ്ക്കൽ സി ഐ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.രാജുവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് CCTV ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം…

Read More

കടയ്ക്കൽ ആനപ്പാറയിൽ തലക്കടിയേറ്റ് 58 കാരൻ മരിച്ചു

കടയ്ക്കൽ ആനപ്പാറയിൽ തലക്കടിയേറ്റ് 58 കാരൻ മരിച്ചുആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്രാത്രി 7 മണിയോടെ രാജുവുമായി വാക്ക് തർക്കം ഉണ്ടാകുകയും ഇരുകൂട്ടരും തമ്മിൽ അടിപിടികൂടുകയുംശശിക്ക് തലക്കടിയേൽക്കുകയും ചെയ്തു ശശിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു .മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും ശശി മരിച്ചു രാജു ഒളിവിലാണ്

Read More

കടയ്ക്കലിൽ യുവതിയ്ക്ക് നേരേ ഫോണിൽ അസഭ്യം, പ്രതികൾ പിടിയിൽ

യുവതിയ്ക്ക് നേരേ ഫോണിൽ അസഭ്യം, പ്രതികൾ പിടിയിൽ . കടയ്ക്ക്കലിൽ 33 കാരിയുടെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും, ലൈംഗിക ചുവയുളള സന്തേഷങ്ങൾ അയക്കുകയും ചെയ്ത കേസിൽ പ്രതികളായ കടയ്ക്കൽ പള്ളിമുക്ക് ഷീബ മൻസിൽ ഷമീർ (38), കടയ്ക്കൽ കാര്യം കൊച്ചു വിള വീട്ടിൽ ജോയി എന്നിവരെ യുവതിയുടെ പരാതിയിൽ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ജോയിയുടെ വീട്ടിൽ ദിവസവും എത്തി മദ്യപിച്ചതിന് ശേഷം സ്‌ത്രീകളുടെ ഫോൺ നമ്പരുകളിൽ വിളിച്ച് അസഭ്യം പറയുന്നത് പതിവായിരുന്നു. പരാതി…

Read More

കടയ്ക്കലിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രകാരന്  ഗുരുതര പരിക്ക്.

കടയ്ക്കലിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രകാരന്  ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11 മണിയോടുകൂടി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്. അഞ്ചൽ നിന്നും വന്ന സ്വകാര്യ ബസ്, ബസ്റ്റാൻഡിലേക്ക് പോകുന്നതിനുവേണ്ടി റോഡ് മുറിച്ച് കടക്കവെ കടയ്ക്കൽ നിന്നും കല്ലറയിലേക്ക് പോകുകയായിരുന്ന ബൈക്ക് ബസിലിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികന്,മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. കല്ലറ സ്വദേശി അഭിജിത്തിനാണ് പരിക്കേറ്റതു.ബൈക്ക് ബസ്സിന്റെ മദ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ബൈക്ക് ബസ്സിന്റെ പിൻചക്രത്തിന്റെ അടിയിൽ പെട്ടു. എന്നാൽ അഭിജിത്തു റോഡിൽ…

Read More

കടയ്ക്കൽ ദർപ്പകാടിന് സമീപം വാഹനാപകടം കോട്ടുക്കൽ സ്വദേശി മരണപ്പെട്ടു

കടയ്ക്കൽ കാഞ്ഞിരത്തുമൂടിനും ദർപ്പകാടിനും ഇടയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് കോട്ടുക്കൽ സ്വദേശി മരണപ്പെട്ടു ,ഐരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടുക്കൽ സ്വദേശി ബസ് ഡ്രൈവർ ആയ മിഥുൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്. മിഥുനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. അശ്രദ്ധമായി വന്ന കാർ മിഥുനെ ഇടിക്കുകയും മിഥുൻ മറ്റൊരു കാറിൽ ഇടിച്ചു കയറുകയുമായിരുന്നു

Read More
error: Content is protected !!