fbpx
Headlines

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Read More

ടീം ചുവടിന്റെ ഓണാശംസകൾ

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയും വർണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും സമ്പൽ സമൃദ്ധിയുടെയും ഓണനാളിൽ ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുകയാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ഓണാഘോഷങ്ങൾ തുടങ്ങും. മഹാബലി തന്റെ പ്രജകളെ കാണുവാൻ വർഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം മുതൽ…

Read More

സൗജന്യ ഓണക്കിറ്റ് വിതരണ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ എ.ആർ.ഡി 114 ന്റെ അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും. ഡപ്യൂട്ടി മേയർ പി.കെ രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ….

Read More

ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ മാസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ,…

Read More