അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു

അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു. കരുകോൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറും പുല്ലാഞ്ഞിയോട് സ്വദേശിയുമായ 34വയസ്സുള്ള ഷമീർഖാനാണ് മരണപ്പെട്ടത്. കരുകോണിൽ നിന്നും വയല ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ അഞ്ചലിലേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു .. ഷമീർഖാനെ അഞ്ചലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

Read More

നിലമേൽ മുരുക്കുമണ്ണിൽ ലോറി കയറി ചിതറ ഐരക്കുഴി സ്വദേശിയ്ക്ക് ദാരുണാന്ത്യം

ചിതറ ഐരക്കുഴി സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു നിലമേൽ മുരുക്കുമണ്ണിൽ റോഡ് മുറിച്ച് കടക്കുന്നതിനിനെ കാർ ഇടിച്ചു തെറിപ്പിച്ച ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)ന്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. ഏകദേശം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം സംഭവിക്കുന്നത് . രാവിലെ നടക്കുവാൻ ഇറങ്ങിയതാണ് ഷൈല . മുരുക്കുമൺ ഭാഗത്ത് എത്തിയതോടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയും MC റോഡിലൂടെ വന്ന കാർ ഷൈലയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. തുടർന്ന് വന്ന ലോറി ദേഹത്ത്…

Read More

പുനലൂർ ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം

ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സേലം സ്വദേശി ധനപാലനാ(56)ണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സേലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലുമണിയോടെയാണ് ആര്യങ്കാവ് ചെക്ക്പോസ്‌റ്റിന് സമീപത്ത് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്‌നാട് ക്ഷേത്രത്തിലേക്ക് പോയ ബസിലേക്ക് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന…

Read More

കടയ്ക്കൽ ദർപ്പക്കാട് ഇരുചക്ര വാഹന യാത്രികന്റെ തലയിലൂടെ ടിപ്പർ ലോറി കയറി മരണപ്പെട്ടു

കടയ്ക്കൽ ദർപ്പക്കാട് വാഹനാപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു ടിപ്പർ ലോറി തലയിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്. ബസിനെ മറികടക്കാൻ ശ്രമിക്കവേ ബസ് തട്ടി നിയന്ത്രണം വിട്ട ബൈക്ക് വീഴുകയായിരുന്നു പിറകിലൂടെ  വന്ന ടിപ്പർ ലോറി തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ

Read More

മടത്തറ കൊല്ലായിൽ വാഹനാപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മടത്തറ പരുത്തി സ്വദേശി മരണപ്പെട്ടു

മടത്തറ കൊല്ലയിൽ SNUPS സ്കൂളിന് സമീപം 27 തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരവേ മടത്തറ പരുത്തി സ്വദേശി സജീർ (38)ആണ് മരണപ്പെട്ടത് ഓട്ടോറിക്ഷയും പിക് അപ്പ് വാഹനവുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത് അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സജീറിന് ഗുരുതരമായി പരിക്കേറ്റിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രകാരിയും ഗുരുതരവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. ന്യൂസ് ചുവട് മടത്തറ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!