ഒമ്പതാം ക്ലാസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം മുഖ്യമന്ത്രിക്കും റൂറൽ ജില്ലാ പോലീസ് മേതാവിക്കും പരാതി നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമ്പതാം ക്ലാസ്സ്കാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്ന യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കുടുംബം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.


