അരിപ്പ വഞ്ചിയോട് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചിത്രരചന ക്യാമ്പും ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു

വഞ്ചിയോട് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചിത്രരചന ക്യാമ്പും മാലിന്യനിർമാർജനത്തിനായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു വി എസ് എസ് പ്രസിഡന്റ് സഹദേവൻ അധ്യക്ഷനായ ചടങ്ങിൽ അരിപ്പ വാർഡ് മെമ്പർ പ്രജിത്ത് പി അരളീവനം ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി സെക്രട്ടറി അനു സ്വാഗതം ആശംസിക്കുകയും ചിതറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ആശ മാലിന്യനിർമാർജനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു വഞ്ചിയോട് പ്രീ സ്കൂളിലെ കുട്ടികൾ ചിത്രരചന ക്യാമ്പിൽ പങ്കെടുത്തു സിഡിഎസ് മെമ്പർ ആരിഫാ ബീവി, എഡിഎസ് അംഗങ്ങളായ ഉഷ…

Read More

അരിപ്പ കോങ്കൽ ഏലായിൽ കൊയ്ത്തുൽത്സവം സംഘടിപ്പിച്ചു

അരിപ്പ കോങ്കൽ എലായിൽ കൊച്ചുകലുങ്ങ് കോങ്കലിൽ വീട്ടിൽ ശ്രീമാൻ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന നാലേക്കർ നെൽകൃഷി ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ മടത്തറഅനിൽ ഉദ്ഘാടനം ചെയ്തു. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം അധ്യക്ഷനായ ചടങ്ങിൽ റോയ്തോമസ്, ഷറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു

Read More

എസ് എൻ എച്ച് എസ് ചിതറയിലെ  വിദ്യാർത്ഥികളും അധ്യാപകരും ആദിവാസി ഊരുകളിൽ സ്നേഹസംഗമം നടത്തി

എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി ചിതറ എസ് എൻ എച്ച് എസ് ലെ അൻപതിൽപരം എൻ എസ് എസ് വോളണ്ടിയേഴ്സും അധ്യാപകരും പൊതുപ്രവർത്തകരും പോട്ടെമാവ് ട്രൈബൽ എക്സ്റ്റൻഷൻ സെന്ററിലെ 93 കുടുംബങ്ങളിലെ നിവാസികളോടൊപ്പം സ്നേഹസംഗമം നടത്തി. സംഗമം പ്രശസ്ത ചിത്രകാരനും മുൻ കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറിയുമായ ടി എ സത്യപാൽ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക വിനിമയത്തിലൂടെ പരസ്പരികത വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള സൃഷ്ടിപരമായ സാമൂഹിക ഇടപെടലുകളാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ആദിവാസി ജനവിഭാഗങ്ങളുടെ സാംസ്കാരിക…

Read More

അരിപ്പ അമ്മയമ്പലത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച

വീടിന്റെ വാതിൽ കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും കവർന്നു. അമ്മയമ്പലത്ത് കൈലാസത്തിൽ ബിജു : വിന്റെ വീട്ടിലാണ് മോഷണം. ഇന്നലെ രാവിലെ ബിജുവും കു ടുംബവും ബന്ധു വീട്ടിൽ പോയി രുന്നു. തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ കുത്തിത്ത തുറന്ന നിലയിൽ കണ്ടെത്തി. ചിതറ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി. മോഷ്ട‌ാക്കളെക്കുറിച്ച് കടുതൽ വിവരം ലഭിച്ചിട്ടില്ല. പരിസരത്തുള്ള സി സി ക്യാമറ പരിശോധിക്കുകയാ ണ് പൊലീസ്. തിരുവനന്തപുരം ചെങ്കോട്ട റോഡിന് സമീപത്താ ണ് വീട്, ചിതറ…

Read More

ചിതറ  എട്ടു വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം മാതാവിനോടപ്പം താമസിച്ചു വന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ

ചിതറ  എട്ടു വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം മാതാവിനോടപ്പം താമസിച്ചു വന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുന്നേവീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് മാതാവിന്റെ കൂടെ താമസിച്ചു വന്നയാളുടെ വീട്ടിൽകുട്ടിയെകൂട്ടി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തു ആരോടും പറയരുതെന്ന് കുട്ടിയെ വിലക്കുകയും ചെയ്തിരുന്നു.കുട്ടിപേടിച്ചു ഇത് മറ്റാരോടും പറഞ്ഞിരുന്നില്ല എന്നാൽ കഴിഞ്ഞദിവസം ഇയാൾ താമസിക്കുന്ന വീട്ടിൽ പോകാനായി മാതാവ് കുട്ടിയേ കൂട്ടികൊണ്ട് പോകാനൊരുങ്ങിയപ്പോൾ കുട്ടി പോവാൻ തയ്യാറാവാതെകുട്ടി പേടിച്ചുകരയുകയായിരുന്നു. തുടർന്ന് കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ്…

Read More

കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം അരിപ്പലിന്റെ മണ്ണിലേക്ക്

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ ‘അല്‍ഗോരിതങ്ങളുടെ നാട്’ എന്ന നോവലിനാണ് കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. വിവിധ ഭാഷകളില്‍ നിന്നായി 23 എഴുത്തുകാരാണ് കേന്ദ്ര സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായത്. ഡോ അജയന്‍ പനയറ, ഡോ കെ ശ്രീകുമാര്‍, പ്രൊഫ ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി പത്രക്കുറിപ്പിലൂടെ അറിയിച്ചു

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിൽ അരിപ്പ ആദിവാസി കോളനിയിലെ ആദ്യ  ഡോക്ടർ;അനഘ ബി.ആനന്ദ്

ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ ഫോറസ്‌റ്റ് ഗാർഡിന്റെ മകൾ ചിതറ പഞ്ചായത്തിൽ അരിപ്പ ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ ഡോക്ട‌ർ. അരിപ്പ കൊച്ചരിപ്പ അനു ഹൗസിൽ അനഘ ബി.ആനന്ദ് ആണ് എംബിബിഎസ് പരീക്ഷ വിജയിച്ചത്. ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ വനിതാ ഫോറസ്‌റ്റ് ഗാർഡ് വി.ബീന്ദുവിൻ്റെമകളാണ്. ബിന്ദു ഇപ്പോൾ അരിപ്പയിൽ ബീറ്റ് ഫോറസ്റ്റ‌് ഓഫിസറാണ്. ഇടപ്പണ എൽപിഎസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനഘ, തിരുവനന്തപുരം ശ്രീകാര്യം ഡോ. അംബേദ്‌കർ എച്ച്എസ്എസിൽ നിന്ന് പ്ലസ് ടു വിജയിച്ച ശേഷം…

Read More

തെന്മല കുള്ളൻ പശുക്കളെ സർക്കാർ സംരക്ഷിക്കുംമന്ത്രി ജെ.ചിഞ്ചുറാണി

പതിറ്റാണ്ടുകളായി തെന്മലയിലെയും അരിപ്പയിലെയും ഊരുകളിൽ വളർത്തിയിരുന്ന കുള്ളൻ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞുകൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തിൽ പട്ടികവർഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രികൊച്ചരിപ്പഇടപ്പണകടമാൻ കോട്വഞ്ചിയോട് തെന്മല എന്നിവിടങ്ങളിൽ പരമ്പരാഗതമായി സംരക്ഷിക്കുന്ന നല്ലയിനം കുള്ളൻ പശുക്കളാണ് തെന്മല പശുക്കൾഉറച്ച കാലുകളും ഉടൽ ബലവും രോഗപ്രതിരോധശേഷിയും ഉള്ളവരാണ്തെന്മല പശുക്കൾ എണ്ണത്തിൽ 40 ഓളം വരുന്ന കുള്ളൻ പശുകളെ കണ്ടെത്തി അവയുടെ ജനിതക പഠനങ്ങൾ നടത്താൻ വെറ്ററിനറി സർവകലാശാലയെ ചുമതലപ്പെടുത്തും…

Read More

ചിതറ അരിപ്പൽ ട്രൈബൽ സ്കൂളിന് പുത്തൻ പുതിയ കിച്ചൻ ഷെഡ്

ചിതറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ട്രൈബൽ സ്കൂളായ അരിപ്പൽ ഇടപ്പണ എൽ പി എസ് . കാലങ്ങളായി ട്രാബെൽ ഇടപ്പണ ഗവർമെന്റ് എൽ പി എസിൽ കുട്ടികൾക്ക് പാചകം ചെയ്യുന്ന കെട്ടിടം വളരെ പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു. മഴ പെയ്യ്താൽ മഴ വെള്ളം പാചകപുരയിലും ഭക്ഷണത്തിലും വീഴുന്ന സാഹചര്യം . അതിനൊരു മാറ്റം ചിതറ ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കി. 8 ലക്ഷം രൂപയോളം ചിലവാക്കി നക്ഷത്ര കൻസ്ട്രക്ഷൻ…

Read More

അരിപ്പ യുപിഎസ് ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ അരിപ്പ യു. പി.എസിൽ വച്ച് കുട്ടികൾക്കായി ഗ്ലാസ് പെയിൻ്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു. ജനുവരി 16 ചൊവ്വ രാവിലെ 10 മണി മുതൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അരിപ്പ യു.പി.എസ് ഹെഡ്മിസ്ട്രസ് മിനി.ആർ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ്‌ റീന ഷാജഹാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എൻ സി ഡി സി പി.ആർ. ഒ കോഡിനേറ്റർ അൽ…

Read More
error: Content is protected !!