
സിനിമാ നടൻ കലാഭവൻ നവാസ് അന്തരിച്ചു
സിനിമാ നടൻ കലാഭവൻ നവാസ്അന്തരിച്ചു. 51 വയസ്സായിരുന്നു. ഷൂട്ടിങ്ങിനു ശേഷം ഹോട്ടൽ മുറിയിൽ എത്തിയ അദ്ദേഹത്തെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണു കരുതുന്നത്. ഷൂട്ടിങ്ങ് പൂർത്തീകരിച്ച് ചോറ്റാനിക്കരയിലെ ഹോട്ടലിലെ മുറി ഒഴിയാൻ എത്തിയതായിരുന്നു. ചെക്ക് ഔട്ട്നു പോയ അദ്ദേഹത്തെ കാണാതെ റൂംബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ലച്ചിത്ര നടൻ അബൂബക്കറിൻ്റെ മകനാണ്. നടി രഹനയാണ് ഭാര്യ