വളവുപച്ച വർക്ക് ഷോപ്പിൽ നിന്ന് മൂന്നു പ്രതികൾ ചേർന്ന് ബുള്ളറ്റ് മോഷണം പ്രതികൾ പോലീസ് പിടിയിൽ
10.05.2024 തീയതി
നാലു മണിയോടുകൂടി കൊല്ലായിൽ സ്വദേശികളായ നൗഫൽ 20
മുഹമ്മദ് ഇർഫാൻ 21
ചിതറ പള്ളിക്കുന്നും പുറം സ്വദേശി സന്ദീപ് ലാൽ എന്നിവർ ചേർന്ന്
വളവുപച്ചയിൽ വർക്ക്‌ഷോപ്പ് നടത്തി വന്ന സജുവിന്റെ ഷോപ്പിൽ എത്തുകയും
ബുള്ളറ്റ് ബലാൽക്കാരമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു.
തടയാൻ ശ്രമിച്ച സഞ്ജുവിനെ ഭീഷണിപ്പെടുത്തി.
ബുള്ളറ്റ് ടയർ പഞ്ചർ ആയിരുന്നതിനാൽ
ഒരു പിക്കപ്പ് വാനിൽ കയറ്റി ആണ് പ്രതികൾ ബുള്ളറ്റ് കൊണ്ടുപോയത്.
ചിതറയുള്ള അക്ബർ എന്നയാൾ
അറ്റകുറ്റപ്പണികൾക്കായി സജുവിന്റെ വർക്ഷോപ്പിൽ ഏൽപ്പിച്ച ബുള്ളറ്റ് ആണ് പ്രതികൾ മോഷണം ചെയ്തുകൊണ്ടു പോയത്.
തുടർന്ന് ചിതറ പോലീസ് സ്റ്റേഷനിൽ
പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
മോഷണ കേസ് രജിസ്റ്റർ ചെയ്യുകയും
സിസിടിവി ദൃശ്യങ്ങൾ നോക്കി ബുള്ളറ്റ് കൊണ്ടുപോയ
പിക്കപ്പ് വാഹനത്തിന്റെ നമ്പർ തിരിച്ചറിയുകയും
തുടർന്ന്
പിക്കപ്പ് വാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ
മൂന്ന് പ്രതികളും പിടിയിലായി. മോഷണം ചെയ്തു കൊണ്ടുപോയ ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.
പ്രതികൾക്ക് മുമ്പ്
ഇന്നോവ വാടകക്കെടുത്ത് ആടുകളെ മോഷണം ചെയ്തുകൊണ്ടു പോയതിന് തമിഴ്നാട്ടിൽ
മോഷണക്കേസ് നിലവിലുണ്ട്.
ആ കേസിൽ
ജാമ്യം ലഭിച്ച ഒരു മാസത്തിനു ശേഷമാണ് വീണ്ടും പ്രതികൾ മോഷണം നടത്തിയിട്ടുള്ളത്.
മദ്യത്തിനും മയക്കുമരുന്നിനും
അടിമകളും അക്രമ സ്വാഭാവികളുമാണ് പ്രതികൾ. ചിതറ കിഴക്കുംഭാഗത്ത് വെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
മൂന്നു പ്രതികളെയും കടക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി
റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ
സിഐ ശ്രീജിത്ത് പി
എസ് ഐ സുധീഷ്
എസ് ഐ രശ്മി
സി പി ഓ മാരായ
ലിജിൻ,ജിത്തു, ഫൈസൽ
എന്നിവർ ഉണ്ടായിരുന്നു