മടത്തറ സ്വദേശിയായ യുവതിയിൽ നിന്നും കഴിഞ്ഞ ദിവസം പതിനാലായിരത്തോളം രൂപയും മറ്റ് വിലപ്പെട്ട രേഖകളും കടയ്ക്കലിലേക്ക് ഉള്ള യാത്രയിൽ നഷ്ടമായതായി പരാതി
കടയ്ക്കലിൽ എത്തിയപ്പോൾ തന്റെ ബാഗ് തുറന്ന് കിടന്നതയി യുവതി പറയുന്നു. എന്നാൽ തന്റെ പണവും പേഴ്‌സും മോഷണം പോയതായി അറിയാതെ ബാഗ് അടച്ചു എന്നാണ് യുവതി പറയുന്നത്.
കടയ്ക്കലിൽ നിന്നും തിരിച്ച് കിഴക്കുംഭാഗത്ത് എത്തി കടയിൽ നിന്നും സാധനം വാങ്ങി പണം നക്കാൻ നേരമാണ് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി അറിയുന്നത്.
ഉടൻ ചിതറ സ്റ്റേഷനിൽ എത്തി പോലീസിൽ വിവരം ധരിപ്പിച്ചു.
കടയ്ക്കൽ സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നതായി സംശയിക്കുന്നത് കൊണ്ട് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അറിയിക്കുകയും. കടയ്ക്കൽ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
എസ് എം എസ് ബസിൽ വച്ചാണ് പണം പോയത് എന്ന് യുവതി സംശയിക്കുന്നു.
ആരുടെയെങ്കിലും കൈയ്യിൽ പേഴ്‌സ് ലഭിക്കുകയാണ് എങ്കിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക…..