കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ സമയം കഴിഞ്ഞ് സീബ്രാലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന വാഹനം സ്കൂൾ വിദ്യാർത്ഥിയുടെ കാലിൽ കയറിയിറങ്ങി കുട്ടിയുടെ കാലിന് പരിക്ക്. ചടയമംഗലം മാഹാത്മഗാന്ധി സ്കൂളിലെ +2 വിദ്യാർഥിയായ ഗോകുലിനാണ് പരിക്കേറ്റത്.പരിക്കേറ്റ വിദ്യാർത്ഥിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം നാലിന് സ്കൂളിന് മുൻവശം ആയിരുന്നു അപകടം.ചടയമംഗലത്ത് നിന്ന് കടയ്ക്കലിലേയ്ക്ക് പോകുകയായിരുന്ന സിഫ്റ്റ് കാറാണ് അപകടത്തിന് കാരണമായത്.
സ്കൂൾ ആണെന്ന മുന്നറിപ്പ് ബോർഡും വിദ്യാർത്ഥികളെയും കണ്ടിട്ടും ഹോൺ മുഴക്കാനോ സീബ്രാലൈൺ മുറിച്ച് കടക്കുന്ന വിദ്യാർഥികൾക്ക് കടന്ന് പോകാൻ വാഹനം നിർത്താതെ അമിതവേഗത്തിൽ വന്ന കാർ മനപ്പൂർവ്വം അപകടം വിളിച്ച് വരുത്തുകയായിരുന്നു.പോലീസ് സ്റ്റേഷനും മോട്ടോർ വേഹ്ക്കിൾ ഓഫീസിനും തൊട്ടടുത്തും യാതൊരുശ്രദ്ധയുമില്ലാതെ വാഹനങ്ങൾ പരക്കംപായുന്നത് രക്ഷിതാക്കളിൽ ഭയംവിതച്ചിരിക്കുകയാണ്. സ്കൂൾ തുടങ്ങുന്ന സമയത്തും സ്കുൾ സമയം കഴിയുന്നസമയത്തും ബദ്ധപ്പെട്ട വകുപ്പുകളുടെശ്രദ്ധ സ്കൂൾ പരിസരത്ത് ഉണ്ടാകണംഎന്ന് നാട്ട്കാർ ആവശ്യപ്പെടുന്നു.