fbpx
Headlines

അരിപ്പലിൽ നിയന്ത്രണം വിട്ട വാഹനം പോസ്റ്റിൽ ഇടിച്ച് അപകടം

മലയോര ഹൈവേയിൽ അപകടം തുടർക്കഥയാകുന്നു . അരിപ്പലിൽ നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി അപകടം . ഏരൂർ സ്വദേശി ഡ്രൈവ്‌ ചെയ്ത വാഹനമാണ് അപകടത്തിൽ പെട്ടത്.

മലയോര ഹൈവേയിൽ അശാസ്ത്രീയ നിർമ്മാണവും അമിത വേഗതയിൽ എത്തുന്ന വാഹനവും ഇവിടെ അപകടങ്ങൾ പതിവാക്കുന്നു.

കൃത്യമായി വാഹനങ്ങൾക്ക് ഗ്രിപ്പ് കിട്ടാത്തത് മൂലം വാഹനങ്ങൾ തെന്നി മാറി അപകടത്തിൽ പെടുന്നതാണ് ഇവിടെ പതിവ്.

ബ്രേക്ക് ചെയ്തപ്പോൾ വാഹനം റോഡിൽ നിന്ന് തെന്നി മാറുകയും എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിച്ചു മാറ്റിയത് കൊണ്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ഉദ്യോഗസ്ഥർ പല ആവർത്തി ഇവിടെ പരിശോധന നടത്തി മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് റോഡിൽ ചെറിയ ഗ്രിപ്പ് വരുത്താറാണ് പതിവ്.

മലയോര ഹൈവേയിൽ പലയിടത്തും ഇതാണ് അവസ്ഥ . റോഡ് നിർമാണത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനവധി വാഹങ്ങളും ജീവനുകളുമാണ് ഈ റോഡിൽ നഷ്ടമായിട്ടുള്ളത്….

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x