നിലമേൽ: പൊതുസ്‌ഥലത്ത് മാലിന്യം തള്ളുകയും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നവരുടെയും വിവരം അറിയിക്കുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ 2500 രൂപ പാരിതോഷികമായി നൽകുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.വിവരം അറിയിക്കുന്നവരുടെ പേരും വിവരവും രഹസ്യമായി സൂക്ഷിക്കും. യുപിഎസ് സ്കൂളിന് സമീപം പഞ്ചായത്ത് സ്റ്റേഡിയത്തിനുള്ള സ്ഥലത്തോടു ചേർന്ന് റോഡരികിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് തല എൻഫോഴ്സസ്മെന്റ്റ് ടീം പരിശോധനയിൽ കണ്ടെത്തി 10,000 രൂപ വീതം പിഴ ഈടാക്കി.
ഓടകളിൽ മാലിന്യം ഒഴുക്കിയവരിൽ നിന്നും പ്ലാസ്‌റ്റിക് കത്തിച്ചവരിൽ നിന്നു പിഴ ഈടാക്കി. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടാൽ പഞ്ചായത്ത്, ഹരിതകർമസേന എന്നിവ രെ വിവരം അറിയിക്കണം.
പൊതുസ്‌ഥലങ്ങളും ജലാശയ ങ്ങളും മാലിന്യവിമുക്തമാക്കു ന്നതിന് ജനങ്ങൾ പഞ്ചായത്തുമായി സഹകരിക്കണമെന്നു സെക്രട്ട റി അഭ്യർഥിച്ചു.