പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം കൊലപാതകമെന്ന് കരുതുന്നു. കൊലപാതക സാധ്യത മുൻനിർത്തി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ നാട്ടുകാരാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി;കൊലപാതകം എന്ന് സംശയം
Subscribe
Login
0 Comments
Oldest