നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

കിളിമാനൂർ നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പടെയാണ് പ്രതികൾ. പലസമയങ്ങളിലായാണ് കുട്ടി പീഡനത്തിരയായത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്.

Read More

കോട്ടുക്കൽ വയലാ സ്കൂളിൽ ബസ്സിൽ നിന്നിറങ്ങവെ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടംകൂടി ആക്രമിച്ചു

വയല വി വി എം ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെയാണ് പ്ലസ് വിദ്യാർത്ഥികൾ കൂട്ടം കൂടി ആക്രമിച്ചത് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണ്സംഭവം. പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നിലനിന്നു വരികയായിരുന്നു. മുൻപ് പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂളിൽ ധരിച്ചു കൊണ്ട്വരുന്ന ഉടുപ്പിന്റെ കൈയുടെ വണ്ണം കൂട്ടിക്കൊണ്ട് വന്നത് പ്ലസ് ടു വിദ്യാർത്ഥികൾ ചോദ്യംചെയ്തതായും പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയും പോലീസിൽ കേസ്…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് മർദ്ദനം

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് മർദ്ദനം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം . കടയ്ക്കൽ കോട്ടപ്പുറം സ്വദേശി ആദർശ് മോഹൻ 35 ആണ് മർദ്ദിച്ചത് . മദ്യപിച്ച് മറ്റൊരു സംഘർഷം ഉണ്ടാക്കി പരിക്കേറ്റു വന്നയാളാണ് ആദർശ് എന്ന് ഹോസ്പിറ്റൽ അധികൃതർ പറയുന്നു . തുടർന്ന് നേഴ്സിംഗ് അസിസ്റ്റന്റ് ആയ കബീർ ഡോക്ടറുടെ നിർദ്ദേശത്തോടെ മരുന്ന് വച്ചു മുറുവിൽ ഡ്രെസ്സ് ചെയ്തു വിട്ടതിന് പിന്നെലെ വീണ്ടും അതിക്രമിച്ചു കയറി നേഴ്സിംഗ് അസിസ്റ്റന്റിനെയും ഡോക്ടർ മാരെയും അസഭ്യം…

Read More

കൊട്ടാരക്കരയിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം:ബൈക്ക് യാത്രികൻ മരണപെട്ടു.

കൊട്ടാരക്കര വെട്ടിക്കവല സദാനന്ദപുരം എം സി റോഡിൽ കക്കാട് ജംഗ്ഷനിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികൻ കൊല്ലം പട്ടത്താനം മുരളി നിവാസിൽ സുജനൻ റ്റി മരണപെട്ടു. കഴിഞ്ഞദിവസം 4.30 യോട് കൂടിയായിരുന്നു അപകടം ഉണ്ടായത്.എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം ബൈക്ക് യാത്രകിൻ്റെ കാലറ്റു പോവുകയായിരുന്നു. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ഹോസ്‌പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പ്ലസ് വണ്‍ ഇംഗ്ലീഷ് പരീക്ഷാ സമയത്തില്‍ മാറ്റം

പ്ലസ് വണ്‍ പൊതു പരീക്ഷയില്‍ മാര്‍ച്ച് 29നു നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്കു ശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതല്‍ 12.15 വരെയായി പുനഃക്രമീകരിച്ച് സര്‍ക്കുലര്‍ ഇറങ്ങി. പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് 29നാണ്.പുതുക്കിയ സമയം എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോര്‍ഡുകളില്‍ അവ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Read More

ഭർത്താവ് വിദേശത്ത്;  സ്വകാര്യ നഴ്സ‌ിങ് കോളജ് വിദ്യാർദ്ധിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തിൽപുരയിൽ നിഖിത(20)യാണ് മരിച്ചത്. ബിച്ചാരക്കടവ് സ്വദേശികളായ സുനിൽ-ഗീത ദമ്പതികളുടെ മകളാണ്. നിഖിതയുടെ ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിനുള്ളിലാണ് നിഖില ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നിനായിരുന്നു നിഖിതയെ വൈശാഖ് വിവാഹം കഴിച്ചത്. വൈശാഖ് വിദേശത്താണ്. തളിപ്പറമ്പിലെ സ്വകാര്യ നഴ്സ‌ിങ് കോളജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. ബന്ധുക്കളുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത യത്തീംഖാനയിലെ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത യത്തീംഖാനയിലെ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ 13 വയസ്സുള്ള  കല്ലമ്പലത്തെ പ്രമുഖ യത്തീംഖാനയിലെ വിദ്യാർത്ഥിയായ  ആൺകുട്ടിയെയാണ് അറബി കോളേജിലെ വിദ്യാർത്ഥികൾ ലൈംഗികമായി  പീഡിപ്പിച്ചത്. കല്ലമ്പലം പോലീസിൽ കുട്ടിയുടെ മാതാപിതാക്കൾ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരേയും അറസ്റ്റ് ചെയ്തത്.

Read More

കാരേറ്റിൽ ടോറസ് ലോറി നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരണപ്പെട്ടു

കാരേറ്റ്-കല്ലറ റോഡിൽ ആറാം താനത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വയോധിക മരിച്ചു. കല്ലറ മീതൂർ വയലിൽകട സ്വദേശി റഹ്‌മാബീഗമാണ് (റഹ്മത്ത്-79) ആണ് മരിച്ചത്. ആറാം താനം ജംഗ്ഷനില്‍ ഇന്ന് രാവിലെ 7.30 യോടെയാണ് അപകടം ഉണ്ടായത്.കാരേറ്റ് നിന്നും വന്ന കെ എസ് ആര്‍ ടി സി ഇലക്ട്രിക് ബസ് മേലാറ്റുമൂഴിയിലേക്ക് തിരിയവേ  വേഗത്തിലെത്തിയ ലോറി വെട്ടി തിരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടകളിലും, വാഹനത്തിലും ഇടിച്ചു കയറുകയായിരുന്നു….

Read More

കടയ്ക്കൽ ദർപ്പക്കാട് നിന്നും വ്യാജ മദ്യം ചടയമംഗലം എക്സൈസ് പിടികൂടി

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ വില്ലേജിൽ ദർപ്പാക്കാട് ജങ്ഷനിൽ നിന്നും അംബേദ്‌കർ കോളനിയിലേക്ക് പോകുന്ന റോഡിൽ വെച്ച് വ്യാജമദ്യം കൈവശം വെച്ച് കച്ചവടം ചെയ്ത കുറ്റത്തിന് മുൻ അബ്കാരി കേസിലെ പ്രതിയായ കുമ്മിൾ ദർപ്പക്കാട് അശ്വതി ഭവനിൽ കരുണാകരൻ മകൻ ധർമ്മരാജനെ പ്രതിയാക്കി ക്രൈം നമ്പർ 23/2025 u/s 58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ്…

Read More

ചടയമംഗലം സ്വദേശിയായ വിദ്യാർത്ഥി KSRTC വാഹനം ഇടിച്ചു മരിച്ചു ; ആന്തരിക അവയവങ്ങൾ മെഡിക്കൽ കോളേജിന് നൽകി  കുടുംബം

ആയുർ മാർത്തോമ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും ചടയമംഗലം അക്കോണം ജ്യോതിസിൽ രാജേഷ് ദീപ ദമ്പതികളുടെ മകൻ ധീരജ് (19)ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ  14തീയതി വെള്ളിയാഴ്ച മൂന്നുമണിയോടുകൂടി മാർത്തോമാ കോളേജിന് സമീപത്ത് വെച്ച് ധീരജും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽksrtc ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരീക്കേറ്റ ധീരജിനെ തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു ചികിത്സയിൽ കഴിഞ്ഞ് വരെ ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. .തുടർന്ന് ധീരജിന്റെ അന്തരീകാവവയങ്ങൾ മെഡിക്കൽ കോളേജിന് നൽകാൻ ധീരജിന്റെ കുടുംബംതീരുമാനിക്കുകയായിരുന്നു….

Read More
error: Content is protected !!