fbpx

കല്ലമ്പലം കരവാരത്ത് റംബൂട്ടന്റെ കുരു തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കല്ലമ്പലം കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആറ് മാസം പ്രായമുള്ള ആദവാണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ കുട്ടികൾ റംബൂട്ടൻ എടുത്തു തൊലികളഞ്ഞ ശേഷം കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു. ഉടൻതന്നെ കുട്ടി അത് വിഴുങ്ങി. ഈ സമയം അമ്മ അടുക്കളയിൽ ആയിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി കുട്ടി വെപ്രാളം കാണിക്കുന്നതാണ്…

Read More

കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം

കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം.അൽപം മുമ്പാണ് തീപിടുത്തം ശ്രദ്ധയിൽ പെടുന്നത്. നാട്ടുകാർ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഷോർട്ട് സെക്യൂട്ട് ആണെന്ന് അനുമാനം. കടയ്ക്കൽ ഫയർഫോഴ്സ് തീ കെടുത്തുവാൻ  ശ്രമം തുടരുകയാണ്

Read More

പ്രശസ്ത നടൻ ടി.പി. മാധവൻ അന്തരിച്ചു

പ്രശസ്ത നടൻ ടി.പി. മാധവൻ അന്തരിച്ചു. 88 വയസ്സായിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന അദ്ദേഹത്തെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ടി. പി. മാധവന്‍ താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍. പി. പിള്ളയുടെ മകനാണ് ടി. പി. മാധവന്‍. തിരുവനന്തപുരം…

Read More

അരിപ്പ വഞ്ചിയോട് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചിത്രരചന ക്യാമ്പും ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു

വഞ്ചിയോട് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചിത്രരചന ക്യാമ്പും മാലിന്യനിർമാർജനത്തിനായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു വി എസ് എസ് പ്രസിഡന്റ് സഹദേവൻ അധ്യക്ഷനായ ചടങ്ങിൽ അരിപ്പ വാർഡ് മെമ്പർ പ്രജിത്ത് പി അരളീവനം ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി സെക്രട്ടറി അനു സ്വാഗതം ആശംസിക്കുകയും ചിതറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ആശ മാലിന്യനിർമാർജനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു വഞ്ചിയോട് പ്രീ സ്കൂളിലെ കുട്ടികൾ ചിത്രരചന ക്യാമ്പിൽ പങ്കെടുത്തു സിഡിഎസ് മെമ്പർ ആരിഫാ ബീവി, എഡിഎസ് അംഗങ്ങളായ ഉഷ…

Read More

പഞ്ചായത്ത് തല സംരംഭകത്വ ശിൽപ്പശാല ചിതറ ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ചു

കേരള സർക്കാരും വ്യവസായ വാണിജ്യ വകുപ്പും ജില്ലാ പഞ്ചായത്തും താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി പഞ്ചായത്ത് തല സംരംഭകത്വ ശിൽപ്പശാലചിതറ ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ചു . വികസന സ്റ്റാന്റിംഗ്ഗ് കമ്മിറ്റി ചെയർമാൻ ഷിബുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ശിൽപ ശാല ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് ശിൽപ്പശാലക്ക് പഞ്ചായത്ത് അംഗങ്ങളായഅമ്മൂട്ടി മോഹനൻ , വളവുപച്ച സന്തോഷ്‌ ,രാജീവ് കൂരപ്പള്ളി,ജനനി,സിന്ധു വട്ടമുറ്റം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് വെട്ടിക്കവല വ്യവസായ വികസന ഓഫീസർ…

Read More

ബിജെപിയെ മലർത്തിയടിച്ച് ജന മനസ്സുകളിലെ സ്വർണ്ണം നേടി വിനേഷ് ഫോഗട്ട്

ലോക ചാമ്പ്യൻഷിപ്പും, ഏഷ്യൻ ഗെയിംസും, കോമൺവെൽത്ത് ഗെയിംസുമടക്കം ഒട്ടേറെ അന്തർദേശീയ വേദികളിൽ രാജ്യത്തിൻറെ അഭിമാനമായി മാറിയ ഗുസ്തി താരം നിറ കണ്ണുകളോടെ അന്ന് ജന്ദർമന്ദറിലെ സമരവേദിയിൽ വെച്ച് മൊഴിഞ്ഞപ്പോൾ വിതുമ്പിയത് രാജ്യം മൊത്തമായിരുന്നു. മൂന്ന് ലോകോത്തര താരങ്ങളെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ശേഷം കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏതാനും ഗ്രാം ഭാരം വർദ്ധിച്ചു എന്നാരോപിച്ച് വിലക്ക് നേരിട്ടപ്പോൾ വീണ്ടും വിതുമ്പി രാജ്യം. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ വിനേഷ് ഫോഗട്ട്…

Read More

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനു 123 വർഷം തടവ്

പോക്സോ കേസിൽ സഹോദരന് 123 വർഷം തടവ്. 12 വയസ്സുകാരിയായ സഹോദരിയെ പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. ഡിഎൻഎ പരിശോധനയിലാണ് സഹോദരനാണ് പ്രതിയെന്ന് തെളിഞ്ഞത്. ശിക്ഷാവിധിക്ക് പിന്നാലെ കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരുക്ക് സാരമല്ല. അരീക്കോട് സ്വദേശിയായ 12 കാരിയെ 19കാരനായ സഹോദരൻ പലവട്ടം പീഡനത്തിനിരയാക്കിയെന്നാണ് കണ്ടെത്തൽ. വീട്ടിൽ വച്ച് തന്നെയായിരുന്നു പീഡനം. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെയാണ് പുറംലോകം വിവരമറിയുന്നത്. 123 വർഷം തടവിനു പുറമെ 7 ലക്ഷം…

Read More

ചിതറ തലവരമ്പ് ചവരുകാവ് ക്ഷേത്രത്തിൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു

ചിതറ തലവരമ്പ് മുരിയകോട്ടുകോണം ചവരുകാവ് അപ്പൂപ്പൻ ക്ഷേത്രത്തിൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു.ക്ഷേത്ര പൂജാരി നകുലന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം 5 മണിയോടെ ചിതറ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ അൻസർ തലവരമ്പ് കുടിവെള്ള ടാങ്ക് സ്ഥാപിച്ചത്തിന്റെ ഉദ്ഘാടനം നടത്തി.

Read More

കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇരുചക്ര വാഹനംഇടിച്ച് രണ്ട് മരണം

കിളിമാനൂരിൽ വാഹനഅപകടം രണ്ട് പേർ മരിച്ചു.ടൂവീല൪ യാത്രക്കാരായ പുളിമാത്ത് പേഴും കുന്ന്സ്വദേശികളായരഞ്ജു(36), അനി(40) ഇവർ സഞ്ചരിച്ച ടൂവീല൪ കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകട൦ ഉണ്ടായത്ത്.ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന അപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മെഡിക്കൽകോളേജ് മോ൪ച്ചറിയിൽ.

Read More

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സഹായം നൽകി പരസ്യം ചെയ്യേണ്ടെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സഹായം നൽകി പരസ്യം ചെയ്യേണ്ടെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി സഹായം നൽകരുതെന്നും സഹായം വാങ്ങുന്ന കുട്ടികളുടെ പേര് പരിപാടിയിൽ പറയരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നൽകരുതെന്നും നിർദേശമുണ്ട്. സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരൊ വെച്ച് പരസ്യം കൊടുക്കരുത്. കുട്ടികളുടെ ആത്മാഭിമാനം തകർക്കരുത്. സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിൽ വേണം സഹായിക്കാനെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവ്…

Read More