52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ വളവുപച്ച സ്വദേശിക്കും കൂട്ടാളിക്കും  15 വർഷം ശിക്ഷ ;അന്വേഷണ മികവിൽ ചടയമംഗലം പോലീസ്.

അന്വേഷണ മികവിൽ ചടയമംഗലം പോലീസ്.. 52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതികൾക്ക് 15 വർഷം ശിക്ഷ വിധിച്ച് കൊല്ലം ഫസ്റ്റ് ക്ലാസ്   അഡീഷണൽ സെഷൻസ് കോടതി. ഒരു വർഷത്തിനു മുമ്പ് ചടയമംഗലം പോലീസ് പിടികൂടിയ പ്രതികളാണ് ഇവർ. കാറിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. ചിതറ വളവുപച്ച സ്വദേശി ഹെബിമോൻ തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈൻ എന്നിവരെയാണ് 52 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നത്. വ്യാജ നമ്പർ പ്ലേറ്റുകൾ ഫിറ്റ് ചെയ്തു വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തിരുന്നു…

Read More

ആയൂരിൽ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ

ആയൂരിൽ ഒറ്റക്ക് താമസിച്ചു വന്ന 70കാരന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് തോട്ടത്തറയിൽ വാടകക്ക് താമസിച്ചുവന്ന വിതുര സ്വദേശി 70വയസ്സുള്ള ചെല്ലപ്പന്റെ മൃതദേഹമാണ് വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. പാലോട് വിധുര സ്വദേശിയാണ് ഇയാൾ.2 വർഷത്തോളമായി ടാപ്പിംഗ് ജോലി ചെയ്തു വരുന്ന ആളാണ് ചെല്ലപ്പൻ.

Read More

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണി; കുളത്തൂപ്പുഴയിൽ യുവാക്കൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും പ്രണയാഭ്യർത്ഥന നിരസിച്ചതിന് തീ കൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ നെടുവണ്ണൂർ കടവിൽ ശ്രീജിത്ത് ഭവനിൽ 21 വയസ്സുള്ള ശ്രീജിത്തും ഇയാളുടെ സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറായ നെടുമണ്ണൂർ കടവ് മഹേഷ് ഭവനിൽ 26 വയസ്സുള്ള മഹേഷ് എന്നിവരാണ് പിടിയിലായത്. കുളത്തൂപ്പുഴ സ്വദേശിയായ പെൺകുട്ടിയോട് ശ്രീജിത്ത് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. നിരസിച്ച കുട്ടിയെ പലയിടങ്ങളിൽ വച്ച് ശല്യം ചെയ്യുകയും പെട്രോൾ ഒഴിച്ച്…

Read More

സി.പി.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മാളവിക വരച്ച ചിത്രങ്ങൾ സ്കൂൾ പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചു.

സി.പി.ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മജിഷ്യൻ ഷാജു കടയ്ക്കലിന്റെ മകളുമായ കുമാരി. മാളവിക വരച്ച ചിത്രങ്ങൾ 2025-26 അധ്യായന വർഷത്തിലെ പത്താം ക്ലാസ്സ് മലയാളം ഫസ്റ്റ്, സെക്കന്റ് പുസ്ത‌കങ്ങളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. കൊല്ലായിൽ എസ് എൻ യു പി എസ് സ്കൂൾ അധ്യാപികയായ അനിതയാണ് മാളവികയുടെ അമ്മ. മാളവികയുടെ സഹോദരി ഗോപിക ഷേഡോ പ്ലേ അഥവാ നിഴൽ രൂപങ്ങളുടെ വിസ്മയക്കാഴ്ചകളുമായി വേദികൾ കീഴടക്കുന്നു.

Read More

ലഹരി ഉപയോഗിച്ചെന്ന് സംശയം ; വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച് ചടയമംഗലം പോലീസ്.

ചടയമംഗലം ഇളമാട് തോട്ടത്തറയിൽ ആയിരുന്നു സംഭവം നടന്നത്. ലഹരി ഉപയോഗിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു ഇത് നടന്നത്. ചടയമംഗലം തോട്ടത്തറയിലെ വെയിറ്റിംഗ് ഷെഡിലാണ് രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തിയത്.

Read More

കിളിമാനൂരിൽ  സുഹൃത്ത് യുവാവിനെ അടിച്ചു കൊലപ്പെടുത്തി.

കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ കാട്ടുംപുറം അരിവാരികുഴിയിൽ ആണ് യുവാവിനെ സുഹൃത്ത് അടിച്ചു കൊന്നത്. കാട്ടുപ്പുറം പന്തടിക്കളം സ്വദേശി 28 വയസുള്ള അഭിലാഷ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തു അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പ്രതിയായ അരുണിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിഞ്ഞു വരുന്നു.

Read More

ലോക ക്ഷയ രോഗ ദിനാചരണവും നൂറുദിന ക്ഷയ രോഗ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ സമാപനവും നടന്നു

പരവൂർ നഗരസഭ, താലൂക്ക് ആശുപത്രി ടി ബി യൂണിറ്റ് നെടുങ്ങോലം,കുടുംബ ആരോഗ്യ കേന്ദ്രം പൊഴിക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷയ രോഗ ദിനാചരണവും നൂറുദിന ക്ഷയ രോഗ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ സമാപനവും പോഷകാഹാരകിറ്റ് വിതരണവും നടത്തി. പരവൂർ മുൻസിപ്പാലിറ്റി ബസ്സ്റ്റാൻഡിൽ നിന്നും ബോധവൽക്കരണ സന്ദേശറാലി ഹോളിക്രോസ്സ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗര സഭ ചെയർപേഴ്സൺ ശ്രീജ പി അവർകൾ ഉത്‌ഘാടനം നടത്തി.ക്ഷയ രോഗ ദിന…

Read More

കാർഷിക വികസനം എഫ്.പി.ഒ കളിലൂടെ: നബാർഡ് സി.ജി.എം

കടയ്ക്കൽ: കാർഷിക മേഖലയുടെ സമഗ്രവികസനം കർഷക ഉത്പാദക കമ്പനികളിലൂടെ സാധ്യമാകുമെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു.എം കുറുപ്പ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നബാർഡിൻ്റെയും  ഇതര ഏജൻസികളുടെയും നേതൃത്വത്തിൽ പതിനായിരം കർഷക ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. കൃഷിക്കാർ തന്നെ നേതൃത്വം കൊടുത്ത്  രൂപീകരിക്കുന്ന കർഷക ഉത്പാദക കമ്പനികൾ കാർഷിക മേഖല ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പരിശ്രമിക്കുന്നത്. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുകയും അതിലൂടെ കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക…

Read More

യുവാവിനെ  കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

യുവാവിനെ  കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർ മാവിൻചുവട് എന്ന സ്ഥലത്ത് വെച്ച് കല്ലൂർ പ്ലാവിൻകുന്ന് സ്വദേശിയായ കുറുവത്ത് വീട്ടിൽ ജിത്തു 29 വയസ് എന്നയാളെ കമ്പി വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കല്ലൂർ മാവിൻചുവട് സ്വദേശിയായ മടത്തിപ്പറമ്പിൽ ജിതിൻ ലാൽ എന്നയാളെയാണ് പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍‍റും സംഘവും അറസ്റ്റ് ചെയ്തത്. ജിത്തു, ജിതിൻലാലിൽ നിന്ന് 3 മാസം മുമ്പ്…

Read More

തെന്മല ഒന്നര വയസുകാരന് രണ്ട് റെക്കോർഡുകൾ.

തെന്മല പഞ്ചായത്തിൽ ഒറ്റക്കൽ രാജിഭവനിൽ രജീഷിന്റെയും ആതിരയുടെയും മകൻ റിഷിത് ആർ (റിതു) ഒരു വയസ്സും 8 മാസവും തികയുമ്പോൾ രണ്ട് റെക്കോർഡുകൾ കരസ്ഥമാക്കിയിരിക്കുന്നു. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഇൻഫ്ലുൻവൻസർ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സ് എന്നിവയിലാണ് ഈ കുഞ്ഞു മിടുക്കൻ ഇടം നേടിയിരിക്കുന്നത്.കൂടാതെ നാഷണൽ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഇരുന്നൂറിൽ കൂടുതൽ സാധനങ്ങൾ തിരിച്ചറിഞ്ഞു.അതിൽ തന്നെ ഫലങ്ങളും പച്ചക്കറികളും വീട്ടുസാധനങ്ങളും മൃഗങ്ങളും വാഹനങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടുന്നു.കൂടാതെ 15 ശരീര അവയവങ്ങൾ തിരിച്ചറിയുകയും 56…

Read More