കാട്ടുപന്നിയുടെ കുത്തേറ്റ് ഐരക്കുഴി സ്വദേശിനിക്ക് പരിക്ക്
കാട്ടു പന്നിയുടെ കുത്തേറ്റ് ഐരക്കുഴി സ്വദേശി സുഗന്ധിക്കാണ് പരിക്ക് പറ്റിയത് .കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത് . സുഗന്ധിയുടെ വീടിന്റെ സമീപത്ത് കിടന്നിരുന്ന കാട്ടുപന്നി സുഗന്ധി വിറക് ടിക്കുന്ന ശബ്ദം കേട്ട് അക്രമാസക്തമായി കുത്തുക ആയിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുഗന്ധി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്‌ത്രക്രിയ കഴിഞ്ഞു കിടക്കുകയാണ്.നിലവിൽ ഐരക്കുഴി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണ് സുഗന്ധി. വന്യ മൃഗങ്ങളുടെ ആക്രമണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനംകൂടുതൽ ഇടപെടണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷിതത്വം…


