കൊല്ലത്ത് 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയിൽ
ഓപറേഷൻ ടാബ് എന്ന പേരില്‍ എക്‌സൈസ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്‌ഡില്‍ 1000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയിലായി.മുണ്ടക്കല്‍ ഉദയമാര്‍ത്താണ്ഡപുരം പുതുവല്‍ പുരയിടം നേതാജി നഗര്‍ 98 ല്‍ രാജീവ് (40), ഉദയമാര്‍ത്താണ്ഡപുരം കളീക്കല്‍ കടപ്പുറം വീട്ടില്‍ സ്റ്റീഫൻ മോറിസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഗോവയില്‍നിന്ന് അമ്ബതിനായിരത്തോളം രൂപ നല്‍കി വാങ്ങുന്ന ഗുളികകള്‍ നാട്ടിലെത്തിച്ച് വില്‍പന നടത്തുമ്ബോള്‍ രണ്ടു ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് ഇവര്‍ എക്‌സൈസിനോട് പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞…


