കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 29 പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം
നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഡ്രൈവർമാരിലൊരാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂടാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. ഡ്രൈവർമാരുടെ നില ഗുരുതരമാണ്. ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം – നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക…


