കടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ, കടയ്ക്കൽ കുമ്മിൾ  വയലരികത്ത് വീട്ടിൽ അബ്ദുൽ ഷരീഫ് മകൻ (32) വയസ്സുള്ള മുഹമ്മദ്‌ അനസ് ആണ്‌ അറസ്റ്റിലായത്. 2025 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഭവത്തിന് ശേഷം സ്ഥാപനത്തിൽ നിന്ന് മാറിപ്പോയ പ്രതി പെരുമാതുറ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.അവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് ഹാജരാക്കിയപോഴാണ് വിവരം പുറത്തറിയുന്നത്.  പ്രതി…

Read More

ചടയമംഗലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

അഞ്ചു പേർക്ക് പുതുജീവനേകി സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരൾ, – വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ പുതുജീവൻ നൽകും. ഹൃദയം മാറ്റിവെക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല.

Read More

ചിതറയിൽ വാക്ക്തർകത്തെ തുടർന്ന് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു

ചിതറയിൽ വാക്ക്തർകത്തെ തുടർന്ന് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു .മത്സ്യവ്യാപരി നിതീഷിനാണ് രണ്ട് കൈയ്ക്കു ശരീരത്തിന് പിൻവശത്തു പരിക്കേറ്റത് .കിഴക്കുംഭാഗത്തെ മത്സ്യകടയിലെ ജീവനകാരനാണ് പരിക്കേറ്റ നിതീഷ്. പത്ത്മണിയോടെയാണ് സംഭവം മത്സ്യകടയിൽ നിന്ന് കത്തിഎടുത്താണ് ജിവനകാരനെ വെട്ടിയത് മദ്യപാനത്തിനിടയ്ക്ക് നടന്ന തർക്കമാണ് കത്തി കൂത്തിൽ .കലാശിച്ചത് എന്നാണ് ചിതറ പോലീസിന്റെ വിശദീകരണം വെട്ടേറ്റ ചിതറ കിഴക്കുംഭാഗം സ്വദേശി നിതീഷിനെ കയ്ടക്കൽ താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചു. ചിതറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കല്യാണ രാമനെ തൂക്കി ആറ്റിങ്ങൽ പോലീസ്

കേരളത്തിലുടനീളം വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമൻ എന്ന വിളിപ്പേരുള്ളബാബു , ബാഹുലേയനാണ് ആറ്റിങ്ങൽ പൊലിസിൻ്റെ പിടിയിലായത്. നെയ്യാറ്റിൻകര മുതൽ കാസർഗോഡു വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി മോഷണം അടക്കം 50 ലധികം കേസുകൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലിയ്ക്ക് പോകുന്നതായി തെറ്റിദ്ധരിപ്പിച്ചു വീട്വാടകയ്ക്ക് എടുത്താണ് മോഷണവും , വിവാഹവും നടത്തിയിരുന്നത് വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും വശീകരിച്ച് കല്യാണം കഴിച്ച് താമസിച്ച ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം…

Read More

കടയ്ക്കലിൽ നാലുമാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കലിൽ നാലുമാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഇട്ടിവ  കോട്ടുക്കൽ ഫിൽഗിരി ചരുവിള പുത്തൻവീട്ടിൽ നാലുമാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബിന്റെ ഭാര്യയായ 26 വയസ്സുള്ള ശരണ്യയെയാണ് ഇന്നലെ വൈകിട്ടോടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പ് ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. മരണപ്പെട്ട ശരണ്യ കണ്ണൂർ സ്വദേശിനിയാണെന്നും അവർ നാലുമാസം ഗർഭിണിയായിരുന്നുവെന്നും വിവരം ലഭിച്ചു. സംഭവത്തിൽ കേരള…

Read More

പ്രതിയെന്ന് പോലീസ് സംശയിച്ച ആൾ ആണ് മരണപ്പെട്ടതെന്ന് തിരിച്ചറിയുന്നു. വമ്പൻ ദുരൂഹതയായി പുനലൂർ മുക്കടവ് ആളുകേറാമല കൊലപാതകം

പുനലൂർ മുക്കടവ് ആളുകേറാമല കൊലപാതകത്തിൽ മരണപ്പെട്ടത് പ്രതി എന്ന് സംശയിച്ച അനിൽകുമാർ ആണെന്ന് സ്ഥിരീകരണം.പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്…….. പ്രതിയെന്ന് പൊലീസ് സംശയിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച  അനിൽ കുമാർ തന്നെയാണ് മരണപ്പെട്ടിരിക്കുന്നതെന്നാണ് ഡിഎൻഎ പരിശോധനയിൽ തെളിയുന്നത്. അനിൽകുമാർ പെട്രോൾ വാങ്ങാൻ നിൽക്കുന്നതിന്റെ സിസിടി ദൃശ്യങ്ങൾപോലീസിന് ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ അനിൽകുമാറിനെ ചങ്ങലക്കിട്ടതാര്? മരിച്ച ആളുടെ ശരീരത്തിൽ കുത്തുകൊണ്ടതിൻ്റെ ലക്ഷണങ്ങൾ ഉള്ളതായി മുൻ പരിശോധന ഫലങ്ങളിൽ ഉണ്ടായിരുന്നു…… ഏതായാലും മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടും പോലീസിന് തലവേദന…

Read More

ചിതറ ഗ്രാമ പഞ്ചായത്ത് ഐരക്കുഴി വാർഡിലെ കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിൽ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ചേർന്നു

ചിതറ ഗ്രാമ പഞ്ചായത്ത് ഐരക്കുഴി വാർഡിലെ കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിൽ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ചേർന്നു.ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി 2025 – 2026 സാമ്പത്തിക വർഷം ശിപാർശ ചെയ്ത കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിലെ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം 10. 03.20265 PM ന് അപ്പുപ്പൻ നട ക്ഷേത്ര…

Read More

ചിതറ കണ്ണങ്കോട് വയോധികൻ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ

ചിതറ കണ്ണങ്കോട് ആണ് സംഭവം.അൽപനേരം മുൻപാണ് ദുരൂഹത സാഹചര്യത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടത്.ചന്ദ്രവിലാസം തോട്ടംമുക്ക് രാമചന്ദ്രൻ പിള്ളയാണ് മരണപ്പെട്ടത്.രാമചന്ദ്രന്റെ സുഹൃത്തിന്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിൽ മുറിവിന്റെ പാടുകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്.പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഹോസ്റ്റലിൽ ആന്മഹത്യ ചെയ്ത് +1 വിദ്യാർത്ഥി

ഹോസ്റ്റലിൽ ആന്മഹത്യ ചെയ്ത് +1 വിദ്യാർത്ഥി മുതുകുളം : ചെന്നിത്തല നവോദയ സ്‌കൂളില്‍ മുതുകുളം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പ്ലസ് വണ്ണിന് പഠിക്കുന്ന മുതുകുളം, സ്വദേശിയായ അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുട്ടിയെ ക്ലാസില്‍ കണ്ടിരുന്നില്ല. അങ്ങനെ നടത്തിയ തിരച്ചിലിനൊടുവിലാണ്  ഹോസ്റ്റലിലെ ശുചിമുറിക്കടുത്ത് കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരിസരത്ത് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.ആത്മഹത്യാക്കുറിപ്പില്‍ ഐ…

Read More

ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കിളിമാനൂർ: നഗരൂർ കാഞ്ഞരംവിള ജംഗ്ഷനിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നഗരൂർ നന്ദായിവനം എ.വി നിവാസിൽ അനൂപ് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.പ്ലംബിംഗ്, വയറിംഗ് തൊഴിലാളിയായ അനൂപ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നഗരൂർ ഭാഗത്തേക്ക് പാറ കയറ്റി വന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ലോറിയുടെ പിൻഭാഗത്ത് തട്ടുകയും അനൂപ് ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. ലോറിയുടെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി അനൂപ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.നാട്ടുകാർ…

Read More
error: Content is protected !!