അരിപ്പ വേങ്കൊല്ലയിൽ വീട്ടിലെ ഗ്യാസിൽ തീപിടുത്തം ; വീട് മുഴുവനായി കത്തി നശിച്ചു
അരിപ്പ വേങ്കൊല്ലയിൽ ഗ്യാസിലേക്ക് തീ പടർന്ന് വീട് മുഴുവൻ കത്തി നശിച്ചു. ബ്ലോക്ക് നമ്പർ 189 താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്. വീടിന് സമീപത്തെ ഷെഡിൽ വിളക്കിൽ നിന്നും തീ പടരുകയാണ് ആദ്യം നടന്നത്. തുടർന്ന് അത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും തീ അണക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ ഗ്യാസിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് പൂർണമായും തകർന്നു. വീട്ടിൽ ആളുണ്ടായിരുന്നില്ല. ആർക്കും പരിക്കുകളും ഇല്ല എന്നാണ് അറിയാൻ കഴിയുന്ന…


