കർഷകൻ മണ്ണിൻ്റെ നേരവകാശികൾ: മുല്ലക്കര രത്നാകരൻ
കർഷകൻ മണ്ണിൻ്റെ നേരവകാശികൾ: മുല്ലക്കര രത്നാകരൻകടയ്ക്കൽ: കർഷകൻ മണ്ണിൻ്റെ നേരവകാശികളാണെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച അഗ്രി ഫെസ്റ്റ് 2025 അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ കൃഷിയെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ശേഷം കേരള വെറ്ററിനറി&ആനിമൽ സയൻസ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ അക്കാഡമിക് സെമിനാറുകൾ നടന്നു. ഡെയറി ടെക്നോളജി വിദ്യാഭ്യാസം-സാധ്യതകളും അവസരങ്ങളും എന്ന…


