മടത്തറ കൊല്ലായിൽ സ്വദേശിയെ ആറ്റിങ്ങൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലായിൽ സ്വദേശി തൻസീൽ ബഷീർ (27)ആണ് മരണപ്പെട്ടത്. ഇയാൾ കഴിഞ്ഞ മൂന്നാം തീയതി രാവിലെയാണ് ആറ്റിങ്ങലിലെ സി ആർ റസിഡൻസിയിൽ മുറിയെടുത്തത്.ഇയാളെ കാണാത്തതിനാൽ വൈകുന്നേരം ആറര മണിയോടെ മുറി തുറന്നു നോക്കിയപ്പോൾ കട്ടിലിൽ മരണപ്പെട്ട് കിടക്കുന്നതാണ് കാണപ്പെട്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം 1

Read More

ഇട്ടിവ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇട്ടിവ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.കലാ വിഭാഗത്തിലും കായിക വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയാണ് ഗ്രന്ഥശാല മികവ് തെളിയിച്ചത്. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം അരുൺ ബാബുവിൽ നിന്ന് ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല പ്രതിനിധികൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളിൽ അംഗങ്ങളായ യുവതീ യുവാക്കൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇരട്ട ചാമ്പ്യൻഷിപ്പും ഗ്രന്ഥശാലയുടെ സ്വന്തമായി. ഗ്രന്ഥശാലയുടെ ഈ നേട്ടം ഇട്ടിവ പഞ്ചായത്തിലെ യുവജന പ്രവർത്തനങ്ങൾക്ക്…

Read More

കടയ്ക്കൽ ദേവി ക്ഷേത്ര കുളത്തിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം; കണ്ടെത്തിയത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ

കടയ്ക്കൽ ദേവി ക്ഷേത്രകുളത്തിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിൻ്റെ വിദഗ്‌ധസംഘം കുളത്തിൽ ഉടൻ പരിശോധന നടത്തും.

Read More

ചിതറ ഐരക്കുഴി സ്വദേശിയെ മുക്കുപണ്ടം പണയം വച്ചതിന് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കലിൽ സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ  മുക്കുപണ്ടം പണയംവെച്ചു .സ്ഥാപനത്തിന്റെ പേരിൽ സമീപത്തെ ജുവലറിയിൽ നിന്നും സ്വർണാഭരണങ്ങൾ  വാങ്ങി പൈസ കൊടുക്കാതെ മുങ്ങിയ സ്ഥാപനത്തിലെ മുൻജീവനകാരിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഐരകുഴി കൊച്ചു തോട്ടംമുക്ക് താഴെതോട്ടം  ഹൗസിൽ 44വയസ്സുളള അർച്ചനയാണ് ഒരുവർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയിലാകുന്നത്. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഇരുപത്തിനാലുകാലഘട്ടത്തിലാണ് കടയ്ക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അർച്ചന ജോലിക്ക് നിന്നിരുന്നത് . ഈ കാലയളവിൽ പലപ്പോഴായാണ് സ്ഥാപനത്തിൽ ഏഴരപവനോളം മുക്കുപണ്ടം പണയം വെച്ച് പണം…

Read More

ചിതറ വളവുപച്ചയിൽ ഇരുപത്തിയെട്ടാം ഓണാഘോഷവുമായി നടത്തിയ ഉറിയടി മത്സരത്തിൽ ഉറി തലയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്

വളവുപച്ച മഹാദേവർകുന്ന് വള്ളംവെന്തങ്കട് നാട്ടുകാർ സംഘടിപ്പിച്ച ഇരുപത്തിയെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട ഉറിയടി മത്സരത്തിൽ മത്സരത്തിനായി വീശി വിട്ട ഉറി മത്സരത്തിന് പങ്കെടുത്തുകൊണ്ട് നിന്ന യുവാവിന്റെ തലക്ക് വീണ് ഗുരുതര പരിക്ക്. വളവുപച്ച മഹാദേവർക്കുന്ന് ചരുവിള പുത്തൻ വീട്ടിൽ സജികുമാറിനാണ് ഗുരുതര പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം . ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സജി കുമാറിനെ മാറ്റി

Read More

കടയ്ക്കൽ കുമ്മിളിൽ 14വയസ്സുകാരൻ തൂങ്ങി മരിച്ചു

കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നാസർ – റീജ ദമ്പതികളുടെ മകൻ ആസിഫി (14) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രി 7 മണിയോടെയാണ് സംഭവം. മൃതദ്ദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി

Read More

കടയ്ക്കൽ സീതാമണി കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ടു

കടയ്ക്കൽ പുതുക്കോണം സീതാ മന്ദിരം വീട്ടിൽ വിക്രമൻ ഭാര്യ സീതാമണിയെ വീട്ടിൽ കയറി സ്വർണഭാരണങ്ങൾ കവർന്നു ഇടികല്ല് കൊണ്ട് തലക്കടിച്ചു കൊന്ന കേസിൽ വെഞ്ഞാറമൂട് തൈക്കാട് കെ പി ഹൗസിൽ റഹീമിനെ (57) കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റീനദാസ്‌. ടി. ആർ വെറുതെ വിട്ടു. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം. കടയ്ക്കൽ പോലീസ് കേസെടുത്തു കുറ്റപത്രം ഹാജരാക്കിയ പ്രോസക്യൂഷൻ കേസിൽ 54 സാക്ഷികളെ വിസ്‌തകരിച്ചു. സീതാമണിയെ മകൾ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ…

Read More

ചിതറയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്കേറ്റു

ചിതറയിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്കേറ്റു.ബൗണ്ടർമുക്ക് സ്വദേശിയായ ജാബിറിനാണ് പരിക്കേറ്റത്ഇന്നലെ രാത്രി ഏഴരമണിയോടെയാണ് സംഭവം തലവരമ്പിന് സമീപം കണ്ണൻപാറ റോഡിലൂടെ ബൈക്ക് ഓടിച്ചുവരവെ പുരയിടത്തിൽ നിന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിയിൽ റോഡിലേക്ക് തെറിച്ച് വീണാണ് ഇയ്യാളുടെ കാലിന് പരിക്കേറ്റത് .പ്രദേശവാസികൾഇയ്യാളെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് പാരിപളളി മെഡിക്കൽ കോളേജിലും എത്തിച്ചു തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.പ്രവാസിയായ ജാബിർ ഒരാഴ്ചയായ നാട്ടിലെത്തിയിട്ട് വിസമാറുന്നതിനായാണ് നാട്ടിലെത്തിയത്ബുധനാഴ്ച തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഈ പ്രദശങ്ങളിൽ കാട്ടുപന്നിയുടെ…

Read More

കടയ്ക്കൽ ചുണ്ട ഭാഗത്ത് വച്ച് മോഷണകേസ് പ്രതികൾ കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു

കൈയ്യ് വിലങ്ങുമായി രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി.പാലോട് പോലീസ് സ്റ്റേഷനിലെ മോഷണകേസ് പ്രതികളാണ് തെളിവെടുപ്പ് കഴിഞ്ഞ് വരവെ ചാടിപോയതെന്നാണ് പ്രാഥമിക വിവരംകൊല്ലം കടയ്ക്കൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കണം എന്ന് പറഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് പ്രതികൾ വിലങ്ങുമായി ഓടി രക്ഷപ്പെട്ടത്. നാലരയോടെയാണ് സംഭവം

Read More

ത്രാങ്ങോട് കളിക്കളം കോട്ടരഴികം റോഡ് നിർമ്മാണോദ്ഘാടനം നടന്നു

ഇട്ടിവാ ഗ്രാമ പഞ്ചായത്തിലെ വടക്കേ കോട്ടുക്കൽ വാർഡിലെ ത്രാങ്ങോട് കളിക്കളം കൊട്ടാരഴികം റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. സാം കെ ഡാനിയൽ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സി. അമൃതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ബി. ബൈജു സ്വാഗതം ആശംസിച്ചു.സിപിഎം ഇട്ടിവാ ലോക്കൽ സെക്രട്ടറി ശ്രീ. പ്രവീൺ, സിപിഐ ലോക്കൽ സെക്രട്ടറി ശ്രീ. ബി. രാജീവ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ശ്രീ. രാമചന്ദ്രൻ പിള്ള, ബിജെപി നേതാവ്…

Read More
error: Content is protected !!