Headlines

മടത്തറ കൊല്ലായി ഭാഗത്ത് ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു

മടത്തറ കൊല്ലായിൽ ഭാഗത്ത് വേനൽ മഴ ആശ്വാസം മായി . എന്നാൽ മഴയോടൊപ്പം അതിശക്തമായ ഇടി മിന്നലുമാണ് ഉണ്ടായത്. മിന്നലിൽ രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു. തീ ശ്രദ്ധിയിൽ പെട്ട പ്രദേശ വാസികൾ ഉടൻ തീ അണച്ചു. കൊല്ലായിലിൽ നിന്ന് ചക്കമല റോഡിൽ ആണ് സംഭവം .

Read More

ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മാരകമായി മർദ്ധിക്കുകയും കമ്പിവടി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കുന്നുംപുറം ഇളമ്പഴന്നൂർ ന്യുജാദ് മനസിലിൽ 34 വയസുള്ള ചെമ്പൻ ഷാൻ, കല്ലുവാതിക്കൽ വട്ടാക്കുഴിക്കൽ സുധിഭവനിൽ 26 വയസുള്ള മുടിയൻ എന്ന സൂചിലാൽ, ചടയമംഗലം ഇളമ്പഴന്നൂർ ചരുവിള വീട്ടിൽ 26 വയസുള്ള അജാസ് എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കിളിമാനൂർ സ്വദേശിയായ കൃഷ്ണനുണ്ണി, പ്രദീഷ്,…

Read More

കിഴക്കുംഭാഗത്ത് ഇരുചക്ര യാത്രികന്റെ ദേഹത്ത് തുപ്പി ബസ് യാത്രികൻ ; ബസ് റൂട്ട് മുടങ്ങി

ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം . മടത്തറയിൽ നിന്നും കടയ്ക്കലിലേക്ക് പോകേണ്ട ദില്ലൂസ്‌ ബസ് ആണ് റൂട്ട് മുടക്കിയത്. മുള്ളിക്കാട് ഭാഗത്ത് എത്തിയപ്പോൾ ദില്ലൂസ് ബസിലിരുന്ന് സ്കൂട്ടർ യാത്രികന്റെ ദേഹത്ത് മുറുക്കി തുപ്പുകയായിരുന്നു. ഇരുചക്ര യാത്രികൻ കിഴക്കുംഭാഗത്ത് എത്തിയപ്പോൾ ബസ് തടഞ്ഞു ബസ് ജീവനക്കാരോട് കാര്യം അവതരിപ്പിച്ചു.ബസിന് ഉള്ളിൽ കയറി പരിശോധന നടത്തിയ ഇരുചക്ര യാത്രികന് തന്റെ ദേഹത്ത് തുപ്പിയ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബസ് ജീവനക്കാർ തങ്ങളുടെ സമയത്തിന് ഇനി ഓടാൻ കഴിയില്ല…

Read More

പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ് എടുത്തു. തേങ്ങ തുണിയില്‍ കെട്ടി അടിച്ചെന്ന് യുവാവ് പറഞ്ഞു. യുവാവിനെ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു. യുവാവിന്റെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ട്. പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.

Read More

ചടയമംഗലത്ത്; റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ

ചടയമംഗലം ഐത്തിലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലം പാട്ടം കരിക്കിൻ കണ്ടത്തിൽ വീട്ടിൽ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് കേടയതിനെ തുടർന്ന് ഒരാഴ്ചയായി വാഹനം ചടയമംഗലം പോരേടം റോഡിലുള്ള ഇടറോഡിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നൈറ്റ്‌ പെട്രോളിനെത്തിയ ചടയമംഗലം പോലീസാണ്‌ ബൈക്ക് കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ശ്രീരാജ് ചടയമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

കടയ്ക്കൽ പെരിങ്ങാട് ഗ്രാന്റ് ജുമാ മസ്ജിദ് ഉദ്ഘാടനം

പെരിങ്ങാട് ഗ്രാന്റ് ജുമാ മസ്ജിദ് ഉദ്ഘാടനം 10ന് 6.30ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. പെരിങ്ങാട് ജമാഅത്തിലെ ചീഫ് ഇമാമായ പെരിങ്ങാട് ഉസ്താദിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം കെ.പി.അബുബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. ഡോ.എ.പി.അബുൽ ഹക്കീം അസ്ഹരി, ഹൈദ്രുസ് ഉസ്താദ്, സെയ്യിദ് ഷിഹാബുദ്ദീൻ മുത്തന്നൂർ തങ്ങൾ, മുഹ് സിൻ കോയതങ്ങൾ, ഏരൂർഷംസുദ്ദീൻമദനി, കടയ്ക്കൽ അബ്ദുൽ അസ്സീസ് മൗലവി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, മുത്തുക്കോയതങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, കൽത്തറ അബ്ദുൽ ഖാദർ മദനി, മുഹമ്മദ്…

Read More

മടവൂർ തുമ്പോട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി

തുമ്പോട് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി.കിളിമാനൂർ ജംഗ്ഷനിലുള്ള അശ്വതി ടെക്സ്റ്റയിൽ സിലെ സെയിൽസ്മാൻ മടവൂർ, തുമ്പോട് കൃഷ്ണ കൃപയിൽ രാകേഷി(31) ന്റെ മൃതദേഹമാണ് കടലിൽ കണ്ടെത്തിയത്. മുതലപ്പൊഴി ഭാഗത്തു നിന്നും കോസ്റ്റൽ ഗാർഡാണ് മൃതദ്ദേഹം കണ്ടെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച ജോലിക്കായി വീട്ടിൽ നിന്നും പുറപ്പട്ട രാകേഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പള്ളിക്കൽ പോലീസിൽ പരാതി നൽകുകയും കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

Read More

GHSS ചിതറ സ്‌കൂളിന് SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം

98.45 % വിജയം നേടി ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നാടിന് അഭിമാനമായി. 193 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3 കുട്ടികൾ മാത്രമാണ് പരാജിതരായത്. 190 കുട്ടികളും വിജയിച്ചു കൊണ്ട് 98.45 % വിജയമാണ് കൈവരിച്ചത്. 26 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി.

Read More

ചിതറ മുള്ളിക്കാട് വാഹനാപകടം ; മാതാവിനും കുട്ടിക്കും പരിക്ക്

ചിതറ മുള്ളിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.30 ടെയാണ് വാഹനാപകടം ഉണ്ടായത് . ഇരുചക്ര വാഹനവും കാറുമാണ് അപകടത്തിൽ പെട്ടത്.റോഡ് സൈഡിൽ ഒതുക്കിയ കാർ ഒരു സിഗ്‌നലും കാണിക്കാതെ തിരിഞ്ഞതാണ് അപകടത്തിന് കാരണമായത് എന്ന് ദൃസാക്ഷികൾ പറയുന്നു. ഇരുചക്ര വാഹനത്തിൽ മാതാവും കുട്ടിയുമാണ് ഉണ്ടായിരുന്നത് . മാതാവിന് പരിക്കുകൾ ഉണ്ട് . കുട്ടിക്ക് നിസാരമായി മാത്രമാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അശ്രദ്ധമായ ഡ്രൈവിങ് മൂലം അനവധി വാഹനങ്ങളാണ് ഈ മേഖലയിൽ അപകടത്തിൽ പെടുന്നത്

Read More

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ്‌ 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ്‌ 9) 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. ഫലപ്രഖ്യാപനം മെയ് 8 ന് ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടത്തും.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ…

Read More
error: Content is protected !!