Headlines

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് ചാടിയ ഭര്‍ത്താവിന് പരിക്ക്

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് ചാടിയ ഭര്‍ത്താവിന് പരിക്ക്. വൈക്കം ഇടയാഴം സ്വദേശിയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ജനാലവഴി പുറത്തേക്ക് ചാടിയത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ചങ്ങനാശേരി എത്തിയതുമുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടകം മറിയപ്പള്ളി ഭാഗത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ ഇയാളെ…

Read More

ട്രെയിനില്‍ മോഷണം നടത്തിയ കൊടും ക്രിമിനൽ തിരുവനന്തപുരത്ത് പിടിയില്‍

ട്രെയിനില്‍ മോഷണം നടത്തിയ കൊടും ക്രിമിനൽ തിരുവനന്തപുരത്ത് പിടിയില്‍ തിരുവനന്തപുരം: ട്രെയിനില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് പിടിയിലായത്. നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊടുംക്രിമിനലായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. കാപ്പ കേസ് പ്രതിയായ ഇയാളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മോഷ്ടിച്ച ബാഗുമായി പിടികൂടിയത്. ആര്‍പിഎഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബാഗില്‍ നിന്ന് ലാപ്ടോപ്പും മൊബൈലും മൂന്ന് എടിഎം കാര്‍ഡ‍ുകളും പൊലീസ്…

Read More

തെന്മല ഡാമിലെ ശുചിമുറിയിൽ ഒളിക്യാമറ; യൂത്ത് കോൺഗ്രസ് പ്രദേശിക നേതാവ് പിടിയിൽ

ശുചിമുറിയിൽ ക്യാമറ വച്ച യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തെന്മല സ്വദേശി ആഷിക് ബദറുദ്ദീൻ (30) ആണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം സ്വദേശികളായ പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. തെന്മല ഡാമിൽ ശുചിമുറി നടത്തിപ്പുകാരനാണ് ആഷിക്. യൂത്ത് കോൺഗ്രസ് പുനലൂർ ബ്ലോക്ക് സെക്രട്ടറി ആണ്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

ചടയമംഗലത്ത് മോഷണം ; മോഷ്ടാക്കൾ കവർന്നതിൽ ഇറച്ചി കോഴികളും

ചടയമംഗലംപോരേടം ഗണപതിനടയിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയിലും ബേക്കറിയിലും, കോഴി കടയിലും ആണ് ഇന്നലെ രാത്രി മോഷണം നടന്നത്. എ ബി.എസ് പച്ചക്കറി കടയിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നതിനുശേഷം പച്ചക്കറി കടയുടെ എതിർവശത്ത് പ്രവർത്തിച്ചിരുന്ന അറേബ്യൻ ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മേശക്കുള്ളിൽ നിന്നും എണ്ണായിരത്തോളം രൂപയും കവർന്നു. ഇതിനുശേഷം തൊട്ടടുത്ത പ്രവർത്തിക്കുന്ന കോഴി കടയിൽനിന്ന്അഞ്ചോളം കോഴികളെയും മോഷ്ടിച്ചുകൊണ്ടുപോയി. രാവിലെ ഗെണപതിനട ജംഗ്ഷനിൽ ചായ കുടിക്കാൻ എത്തിയവരാണ്കടകളിൽ മോഷണം…

Read More

പെരുമ്പാവൂർ ജിഷ വധം: പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി വിധി

പെരുമ്പാവൂരിൽ നിയമവിദ്യാർഥി കൊല്ലപ്പെട്ട കേസിൽ, പ്രതി അമീറുൽ ഇസ്ല‌ാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതി അമീറുൽ ഇസ്‌ലാമിൻ്റെ ഹർജി ഹൈക്കോടതി തള്ളി. വധശിക്ഷ നടപ്പാക്കുനുള്ള സർക്കാരിന്റെ അപേക്ഷയിൽ, ഹൈക്കോടതി വധശിക്ഷയ്ക്ക് അനുമതിയും നൽകി. അപൂർവങ്ങളിൽ അപൂർവം എന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൽ ഇസ്ലാമിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ജസ്റ്റ‌ിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് വിചാരണ കോടതി വിധിച്ച വധശിക്ഷക്കെതിരായ…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും…

Read More

കടയ്ക്കൽ സ്വദേശി പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

കടയ്ക്കൽ മിഷ്യൻകുന്ന് സ്നേഹ ഭവനിൽ അമ്പത് വയസ്സുളള ഉദയൻ ആണ് മരണപ്പെട്ടത്കടക്കലമ്മ ലോറിയിലും കെഎസ്ആർടിസി യിൽ എം പാനൽ ഡ്രൈവറും ആയിരുന്നു. ഉദയൻ. തടിലോറിയുമായി പെരുമ്പാവൂരിൽ എത്തി, തടി ഇറക്കുന്നതിനിടയിൽ ലോറി മുന്നോട്ട് ഉരുണ്ടാണ് അപകടം നടന്നത്.വാഹനം മുന്നിലേക്ക് നീങ്ങിയതിനെ തുടർന്ന് വാഹനം തളളി നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ഭിത്തിയിൽ ചെന്ന് ഇടിച്ച വാഹനത്തിന് ഇടയിൽ പെട്ടതാണ് അപകട കാരണം

Read More

കടയ്ക്കലിൽ നിന്നും മനസ്സ് നിറയ്ക്കുന്നൊരു വാർത്ത ; ഇനി ആര്യയ്ക്കും കുടുംബത്തിനും സ്വന്തമായി മണ്ണ്

കടയ്ക്കൽ പാട്ടിവളവ് പരേതനായ സുനിൽ കുമാറിന്റെ കുടുംബത്തിനാണ് കടയ്ക്കലിലെ വ്യാപാരിയായ അഡ്വ ജയചന്ദ്രൻ പിള്ള 8 സെന്റ് നൽകി മാതൃകയായത്. കടയ്ക്കൽ പാട്ടിവളവിന് സമീപം അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സുനിൽ കുമാറിന്റെ കുടുംബം താമസിച്ചു വന്നിരുന്നത്. കേസിൽപ്പെട്ട ഭൂമിയായതിനാൽ സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തി വീട് നൽകാനും കഴിയാത്ത സാഹചര്യമായിരുന്നു.ഈ ജീവിത സാഹചര്യത്തിലും. സുനിൽ കുമാറിന്റെ മകൾ കടയ്ക്കൽ GVHSS വിദ്യാർത്ഥിനി ആര്യ ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയിരുന്നു. ആര്യയുടെ ജീവിത കഥ മാധ്യമങ്ങളിലും ഇടം…

Read More

നഗരൂരിൽ സ്വകാര്യ ബസ് മറിഞ്ഞു

നഗരൂർ വെള്ളല്ലൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേശവപുരം എൽപി സ്‌കൂളിന് സമീപത്താണ് അപകടം. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

Read More

കുവൈത്തിൽ അന്തരിച്ച സജിൻ ലാലിന് കുടുംബ സഹായ ഫണ്ട് കൈമാറി

കുവൈത്തിൽ അന്തരിച്ച കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈറ്റ് അബുഹലിഫ എഫ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും, സിപിഐ എം ഭജനമഠം ബ്രാഞ്ച്, ഡിവൈഎഫ്ഐ ഭജനമഠം യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്ന ചിതറ ഭജനമഠം ചരുവിള പുത്തൻ വീട്ടിൽ സജിൻലാലിന് കലയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. കുവൈത്ത് കല പ്രവർത്തകർ സ്വരൂപിച്ച 3 ലക്ഷം രൂപ സിപിഐ എം ഏരിയാ സെക്രട്ടറി എം നസീർ സജിൻ ലാലിന്റെ വീട്ടിൽ എത്തി അഛൻ സജീവ്, അമ്മ ബിന്ദുവിനും കൈമാറി….

Read More
error: Content is protected !!