Headlines

വർക്കലയിൽ വിദ്യാർത്ഥിനിയെയും ആൺ സുഹൃത്തിനെയും കടലിൽ കാണാതായി

വർക്കലയിൽ കടലിൽ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി .ഇടവ വെറ്റക്കട ഭാഗത്ത് കടലിൽ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനിയെയും സുഹൃത്തിനെയുമാണ് ഇന്ന് ഉച്ചയോടെ കാണാതായത്. വർക്കലയിലെ എം ജി എം സ്കൂളിൽ  പഠിക്കുന്ന വിദ്യാർഥിനിയെ കാപ്പിൽ ഭാഗത്തുനിന്ന് കണ്ടെത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വിദ്യാർത്ഥിനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കണ്ടെത്താൻ കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

Read More

കുളത്തൂപ്പുഴയിൽ കൃഷിയിടത്തിൽ പന്നിപ്പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്

കുളത്തുപ്പുഴ ESM കോളനി സ്വദേശിഅലക്സ്‌,15 ഏക്കർ സ്വദേശി ശ്രീമോൻ എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ഇന്നലെ രാവിലെ 10 മണിയോടുകൂടിESM കോളനി വെങ്കിട്ടമൂടിലെ അലെക്സിന്റെ കൃഷിയിടത്തിനോട് ചേർന്നുള്ളഷെഡിന് സമീപത്തുവച്ച പന്നിപ്പടക്കം പൊട്ടിയത്. സംഭവത്തിൽകുളത്തുപ്പുഴ പോലീസ് എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തുഅന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു.

Read More

മഴ മുന്നറിയിപ്പ്; കൊല്ലം ജില്ലാ കളക്ടറുടെ നിർദേശങ്ങൾ

കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലര്‍ട്ട് നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം. മെയ് 25 വരെ ജില്ലയില്‍ മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത തുടരും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. ഇതിനാല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി…

Read More

മടത്തറ കൊല്ലായിൽ സ്വദേശി പോക്സോ കേസിൽ അഞ്ചൽ പോലീസിന്റെ പിടിയിൽ

മടത്തറ കൊല്ലായില്‍ മലപ്പുറംകോളനിയില്‍ തോട്ടുംകര തെറ്റിക്കുന്നില്‍ വീട്ടില്‍ രഞ്ജിത് (22) നെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 വയസ്സുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽആരുമില്ലാതിരുന്ന സമയത്ത് പീഡിപ്പിക്കുകയായിരുന്നു.. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിൽ പെൺകുട്ടിയെ കാണാനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയ രഞ്ജിത്തിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി അഞ്ചൽ പോലീസിന് കൈമാറി. തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയോട് വിവരങ്ങൾതിരക്കിയപ്പോൾ ആണ് പെൺകുട്ടി പീഡനത്തിനിരയായി വരുകയായിരുന്നു…

Read More

പുനലൂരിൽ, ഒറീസയിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 5 പേർ പിടിയിൽ

പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ഒറീസയിൽ നിന്നും ട്രെയിൻ മാർഗം തെന്മലയിൽ എത്തിക്കുകയും അവിടെനിന്നും ബൈക്കിൽ പുനലൂർ, വിളക്കുവട്ടം എന്ന സ്ഥലത്ത് ഒരു വീട് കേന്ദ്രീകരിച്ചു വില്പനയ്ക്കായി എത്തിച്ച രണ്ടര (2.5kg) കിലോ കഞ്ചാവും കച്ചവടക്കാരായ ഇന്ദ്രജിത്, അരുൺജിത്, സൂരജ്, നിധീഷ്, സുധീഷ് എന്നിവരെയും കൊല്ലം റൂറൽ പോലീസ് മേധാവിയുടെ DANSAF SI ഉമേഷ്‌, ബിജു ഹക്ക്, അംഗങ്ങളായ സജു, അഭിലാഷ്, ദിലീപ് കുമാർ, വിപിൻ…

Read More

മടത്തറ ചല്ലിമുക്ക് പിക് അപ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

മടത്തറ ചല്ലിമുക്ക് പിക് അപ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. മടത്തറ ഭാഗത്ത് നിന്ന് വാഹനമാണ് ചല്ലിമുക്ക് ജംങ്ഷന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത് ഡ്രൈവറും ഭാര്യയും കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വിവാഹ വാഗ്‌ദാനം നൽകി പീഡനം; മടത്തറ സ്വദേശി അറസ്‌റ്റിൽ

ജോലി,വിവാഹം എന്നിവ വാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് മടത്തറ ബ്ലോക്ക് നമ്പർ 146 ഉഷ ഭവനിൽ സജീവ്(43) പൊലീസ് പിടിയിലായി. നന്ദിയോട് സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് സജീവനെ പിടികൂടിയത് നെടുമങ്ങാട് സ്വദേശിയായ മറ്റൊരു യുവതിയും ഇയാൾക്കെതിരെ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ജോലി വാഗ്ദദാനം നൽകി വിവാഹം കഴിക്കുകയും പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചെന്നുമാണ് പരാതി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലവിലുണ്ട് പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പാലോട് എസ്എച്ച്ഒ സുബിൻ തങ്കച്ചൻ,…

Read More

അറിയിപ്പ്; ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

ചിതറ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിലവിലുള്ള ഹൈസ്‌കൂൾ വിഭാഗം സംസ്കൃതം – 1, അറബിക് – 1, മാത്തമറ്റിക്‌സ് – 2, ഫിസിക്കൽ സയൻസ് -1. ഒഴിവുകളിലേക്കും, അനധ്യാപക ഒഴിവായ ഫുൾ ടൈം മീനിയൽ 1, ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇൻ്റർവ്യൂ 24/05/2024 വെള്ളി രാവിലെ 10 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ് എന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് അറിയിച്ചു.

Read More

ചിതറ മൂന്ന്മുക്ക് അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം; നാല് പ്രതികളിൽ മൂന്ന് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറ അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ പ്രതികളെയാണ് ചിതറ പോലീസ് ഇന്ന് രാവിലെ പിടികൂടിയത്. നാല് പ്രതികളിൽ മൂന്ന് പേരെയാണ് ചിതറ എസ് ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ ഒന്നാം പ്രതി  വിനോയ്‌ എന്ന് വിളിക്കുന്ന ബിച്ചു(19) , രണ്ടാം പ്രതി അനന്തു (20) , നാലാം പ്രതി മനു (36) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മൂന്നാം പ്രതി ഒളിവിലാണ് അക്ഷയ ക്രഷർ ഉടമ നൽകിയ പരാതിയിൽ…

Read More

പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

പോത്തൻകോട് വീടിൻ്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതര മണിയോടെയായിരുന്നു അപകടം. പുതിയ വീട് നിർമ്മിച്ചപ്പോൾ പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിർത്തിവച്ചു. ഈ ഭാഗങ്ങൾ മഴ ശക്തിപ്പെട്ടതോടെ കുതിർന്നുപോകാൻ തുടങ്ങി. അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം നടന്നത്. ഉടൻ തന്നെ തിരുവനന്തപുരം…

Read More
error: Content is protected !!