വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ…

Read More

കേരള സിവിൽ ഡിഫൻസ് കടയ്‌ക്കൽ നിലയം യോഗം ചേർന്നു

കേരള സിവിൽ ഡിഫൻസ് കടയ്‌ക്കൽ നിലയത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള സുപ്രധാന യോഗം ചേർന്നു.STO ഹരിലാൽ / ASTOസുനിൽ കുമാർ സിവിൽ ഡിഫൻസ് കോർഡിനേറ്റർ ഹരിലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സിവിൽ നിലയത്തിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. തുടർന്ന് സിവിൽ വിമൻസ് പോസ്‌റ്റ് വാർഡർ നന്ദി പറഞ്ഞതോടെ യോഗ നടപടി അവസാനിച്ചു

Read More

കടയ്ക്കൽ വയ്യാറ്റിൻകരയിൽ രണ്ടരവയസ്സുകരി മഴക്കുഴിയിൽ വീണ് മരിച്ചു

കടയ്ക്കൽ തൊളിക്കുഴി വയ്യാറ്റിൻകരയിൽ രണ്ടര വയസ്സുള്ള രൂപ രാജീവാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പെൺകുട്ടി വീടനടുത്തള്ള ബന്ധുവിന്റെ വീട്ടിലെ മഴക്കുഴിയിൽ വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കുട്ടിയെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

Read More

അരിപ്പ അമ്മയമ്പലത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച

വീടിന്റെ വാതിൽ കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും കവർന്നു. അമ്മയമ്പലത്ത് കൈലാസത്തിൽ ബിജു : വിന്റെ വീട്ടിലാണ് മോഷണം. ഇന്നലെ രാവിലെ ബിജുവും കു ടുംബവും ബന്ധു വീട്ടിൽ പോയി രുന്നു. തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ കുത്തിത്ത തുറന്ന നിലയിൽ കണ്ടെത്തി. ചിതറ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി. മോഷ്ട‌ാക്കളെക്കുറിച്ച് കടുതൽ വിവരം ലഭിച്ചിട്ടില്ല. പരിസരത്തുള്ള സി സി ക്യാമറ പരിശോധിക്കുകയാ ണ് പൊലീസ്. തിരുവനന്തപുരം ചെങ്കോട്ട റോഡിന് സമീപത്താ ണ് വീട്, ചിതറ…

Read More

കുളത്തുപ്പുഴ അമിതവേഗതയിൽ വന്ന കാർ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ മരണപ്പെട്ടു.

കുളത്തുപ്പുഴ അമിതവേഗതയിൽ വന്ന കാർ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞു ഇരുന്ന ആൾ മരണപ്പെട്ടു. കല്ലുവെട്ടാം കുഴി സ്വദേശി ഷിബിന മനസിലിൽ ഷംസുദ്ധീൻ (59)ആണ് മരണപെട്ടത്. ഷംസുദ്ധീനെ ഇടിച്ചകാർ നിർത്താതെ പോവുകയും മടത്തറയിൽ വെച്ചു നാട്ടുകാരും ഡ്രൈവർമാരും ചേർന്ന് മടത്തറയിൽ നിന്ന് പിടിക്കൂടുകയായിരുന്നു. കുളത്തുപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ NREGS വകുപ്പിൽ ജോലി ചെയ്ത് വരുന്ന AITA ഷിബിനയുടെ പിതാവാണ് മരണപ്പെട്ട ഷംസുദ്ധീൻ

Read More

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകലിൽ വെടിവെയ്പ്

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകലിൽ വെടിവെയ്പ്. പടിഞ്ഞാറേക്കോട്ട ചെമ്പകശേരി പോസ്റ്റ് ഓഫിസ് ലെയിനിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരുക്ക്. ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനി മേൽവിലാസം പരിശോധിക്കുന്നതിനിടയിൽ കൈയ്യിൽ കരുതിയ പിസ്റ്റല്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും, സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു. യുവതിയെത്തിയ കാറിന്‍റെ നമ്പര്‍…

Read More

കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി

2023-ൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോക്സോ കേസിലെ പ്രതിയെയാണ് കുറ്റകാരനല്ല എന്ന് കണ്ട് കൊട്ടാരക്കര അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതി വെറുതെ വിട്ടത്. കോഴിക്കോട് സ്വദേശി ഷബീർ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ് . ഈ കേസിലാണ് പ്രതിയെന്ന് ആരോപിക്കപ്പെട്ടയാൾ കുറ്റക്കാരൻ അല്ല എന്ന് കോടതി വിലയിരുത്തി വെറുതെ വിട്ടത്. പ്രതി ഭാഗതിനായി കോടതിയിൽ ഹാജരായത് അൻസാരി കൂട്ടുകുന്നം അംജദ്…

Read More

ചിതറ ബൗണ്ടർമുക്ക് സ്വദേശിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ നൽകി അഞ്ചൽ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരകേ നൽകി മാതൃകയായി അഞ്ചലിലെ ലോട്ടറി വ്യാപാരി സുജാത.കടയ്ക്കൽ കിഴക്കുംഭാഗം ബൗണ്ടർ മുക്ക് സ്വദേശിനി റീജയുടെ ഫോൺ അഞ്ചൽ വട്ടമൺ പാലത്തിന് സമീപത്താണ് നഷ്ടപ്പെട്ടത്. അഞ്ചലിലും പരിസര പ്രദേശത്തും നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന സുജാതയ്ക്കാണ് ഫോൺ കളഞ്ഞു കിട്ടിയത്. പിന്നീട് റീജ നഷ്ടപ്പെട്ട ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത സുജാത ഫോൺ തൻ്റെ കൈവശമുളളതായി അറിയിക്കുകയും പിന്നീട് ഫോൺ റീജയ്ക്ക് തിരികേ നൽകുകയും ചെയ്തു

Read More

കുളത്തൂപ്പുഴയിൽ ബൈക്ക് യാത്രികനെ നിയന്ത്രണം വിട്ടകാർ ഇടിച്ചു തെറിപ്പിച്ചു

കുളത്തൂപ്പുഴയിൽ ബൈക്ക് യാത്രികനെ നിയന്ത്രണം വിട്ടകാർ ഇടിച്ചു തെറിപ്പിച്ചു. ഗുരുതര പരിക്കുകളോടെ ബൈക്ക് യാത്രികനായകുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി ഷംസുദ്ധീനെതിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു കാർ നിർത്താതെ പോവാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ മടത്തറ വരെ പിന്തുടർന്ന് എത്തി കാറിലുള്ളവരെ പിടികൂടി കുളത്തുപ്പുഴ പോലീസിന് കൈമാറി.. ആന്ധ്രാ സ്വാദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഉറങ്ങി പോയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ ഷംസുദ്ധീൻ കുളത്തുപുഴയിലെ ബേക്കറി ജീവനക്കാരനാണ് 1

Read More

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചട്ട ലംഘനം ; പിഴ ചുമത്തി അധികൃതർ

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ സ്പെഷ്യൽ എൻഫോഴ്സ് മെന്റ് സ്ക്വാഡിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ പരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ചട്ടലoഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്താനുള്ള നടപടികൾ സ്വികരിച്ചു. പരിശോധനയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ. സ്ക്വാഡ് അംഗങ്ങളായ ഹരിലാൽ എം എസ്,ഉണ്ണികൃഷ്ണൻ എ.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Read More
error: Content is protected !!