കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ICDS ന്റെയും ചിതറ കുടുംബശ്രീ CDS ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചരണം 2024 സംഘടിപ്പിച്ചു. പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് ശ്രീമതി NS ഷീന യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആദരണീയനായ പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ ശ്രീമതി.സിന്ധു സ്വാഗതം ആശംസിചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ഷിബു കിളിത്തട്ട്,
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അമ്മൂട്ടി മോഹനൻ, വാർഡുമെമ്പർമാരായ രാജീവ്, അൻസർ,സിനി, സിന്ധു, മിനി ഹരികുമാർ, ജനനി, CDS ചെയർപേഴ്സണൽ ശ്രീമതി ആശ, ICDS സൂപ്പർ വൈസമാരായ വിജി, ലേഖ, ശിശുവികസന പദ്ധതി ഓഫീസർ പ്രീത,CDS അംഗങ്ങൾ, FNHW റിസോഴ്സ് പേഴ്സൺമാർ, അഗ്രി CRP, അംഗൻവാടി പ്രവർത്തകർ , പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു