ചിതറ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് എം എസ് മുരളി രാജി വച്ച ഒഴിവിലേക്ക് വന്ന തിരഞ്ഞെടുപ്പിൽ മടത്തറ അനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.
23 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ 20 പഞ്ചായത്ത് അംഗങ്ങൾ വോട്ടെടുപ്പിൽ എത്തി ചേർന്നു.
13 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി മടത്തറ അനിൽ വിജയിക്കുകയായിരുന്നു.
ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ ധാരണ പ്രകാരമാണ് ചക്കമല വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച സി പി എം പ്രതിനിധി എം എസ് മുരളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വച്ചത് . തുടർന്ന് വന്ന ഒഴിവിൽ മുള്ളിക്കാട് വാർഡിൽ സി പി ഐ പ്രതിനിധിയായി മത്സരിച്ചു വിജയിച്ച മടത്തറ അനിലിനെ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുകയായിരുന്നു.
ഇനി വരുന്ന ഒന്നര വർഷം പഞ്ചായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കും എന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയി ചുമതലയേറ്റ മടത്തറ അനിൽ ചുവട് ന്യൂസിനോട് പറഞ്ഞു