നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി. വെമ്പായം നെടുവേലി ഇടുക്കുംതല കമുകിൻ കുഴി വീട്ടിൽ
ജയൻ വയസ്സ് 54 ആണ് പിടിയിലായത്. മലപ്പുറത്ത് നിന്നും പോത്ത് വ്യാപാരികളോട് പോത്ത് ആവശ്യമാണെന്ന് കാണിച്ച് വിളിച്ചു വരുത്തുകയും തുടർന്ന് ലക്ഷങ്ങൾ വില വരുന്ന പോത്തുകൾക്കായി ഒരു ചെറിയ തുക അഡ്വാൻസായി നൽകിയശേഷം പോത്ത് വ്യാപാരികളെ തന്ത്രപൂർവ്വം വെഞ്ഞാറമൂട് ഉള്ള ഹോട്ടലിൽ മുറിയെടുത്ത് നൽകി മാറ്റിയ ശേഷം പോത്തുകളെ നെടുമങ്ങാട് ഉള്ള ചെറുകിട കച്ചവടക്കാർക്ക് മറിച്ച് വിറ്റ ശേഷം മലപ്പുറത്തെ വ്യാപാരികൾക്ക് പണം നൽകാതെ ഒളിവിൽ പോയിരിക്കുകയായിരുന്നു പ്രതി. മംഗലപുരം വഞ്ചിയൂർ , ഫോർട്ട് പോലീസ് സ്റ്റേഷൻ തിരുവനന്തപുരം റെയിൽവേ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും സമാനമായ കേസുകളിൽ പ്രതിയാണ്.
അന്യ ജില്ലകളിൽ നിന്നുള്ള വ്യാപാരികളെ സ്ഥിരമായി പറ്റിക്കുന്നതാണ് ഇയാളുടെ രീതി. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരാണ് കബളിപ്പിക്കപ്പെടുന്നതിൽ അധികവും. ഇത്തരം തട്ടിപ്പിന് പിന്നിൽ വൻ സംഘം തന്നെയുണ്ട് എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
ഇയാൾക്കൊപ്പം സഹായികളായി ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷണം തുടർന്ന് വരികയാണ്