അരുവിക്കര കളത്തറ യിൽ മൂന്നര കിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് ടീമും അരുവിക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ചിതറ കിഴക്കുംഭാഗം കളത്തറ നജിമൻസിലിൽ ഇബ്രാഹിം മകൻ 36 വയസുള്ള ദിൽഷമോൻ ആണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ജില്ലയിലെ കൊറിയർ സ്ഥാപനങ്ങൾ നിരീക്ഷിക്കണം എന്ന നിർദേശം നൽകിയതിനെ തുടർന്ന് രണ്ട് മാസമായി സ്ഥിരമായി കൊറിയർ വരുന്നവരെ നിരീക്ഷിച്ചപ്പോഴാണ് ഒടീഷയിൽ നിന്നുള്ള കൊറിയറിൽ സംശയം തോന്നി ദിൽഷയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി കഞ്ചാവ് പിടികൂടിയത്.
നെടുമങ്ങാട് മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തിവന്ന ദിൽഷ പെട്ടെന്ന് പണം സമ്പാദിക്കുന്നതിന് വേണ്ടിയാണു കഞ്ചാവ് കച്ചവടം തുടങ്ങിയത്.
നെടുമങ്ങാട്, കാട്ടാക്കട, പാലോട്, വിതുര മേഘലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
ദിൽഷയുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ പറ്റി കൂടുതൽ അന്വേഷണം നടത്തുന്നതാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.