61വയസ്സുളള കത്തിരാജു എന്നറിയപ്പെടുന്ന രാജുവിനെയാണ് വീടിന് സമീപം ഉളള റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ രാജുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാജുവിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ അഞ്ചോളം കത്തി കുത്ത് കേസ് നിലവിൽ ഉണ്ട്.
കഴിഞ്ഞദിവസം കടയ്ക്കൽ തിരുവാതിര കാണാനെത്തിയ കാറ്റാടി മൂട് സ്വദേശി ശിവപ്രസാദിനെ കത്തിരാജു കുത്തിപരിക്കേൽപ്പിച്ചിരുന്നു.
പരിക്കേറ്റ ശിവപ്രസാദ് കടയ്ക്കൽ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
ശിവപ്രസാദിന്റെ പരാതിയിൽ രാജുവിനെ ഇന്ന് പോലീസ് കടയ്ക്കൽ സ്റ്റേഷനിൽ എത്താൻ അറിയിച്ചിരുന്നു.തുടർന്നാണ് ഇയ്യാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
കടയ്ക്കലിൽ റൗഡി ലിസ്റ്റിലുളളയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Subscribe
Login
0 Comments
Oldest