കൊല്ലം: മാഗ്നസ് സയൻസ് സെന്റർ എന്ന പേരിൽ കടയ്ക്കൽ, ചിതറയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കന്ററി സയൻസ് സ്ഥാപനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയാകർഷിച്ചു മുന്നേറുന്നു.
BPL, SC/ST വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിവിധതരത്തിലുള്ള ആനുകൂല്യങ്ങൾ നൽകി പ്രവർത്തിച്ചു പോരുന്ന മാഗ്നസ് സയൻസ് സെന്റർ പുതിയൊരു വിദ്യാഭ്യാസസംസ്കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ഓരോ വർഷവും ഫീസുകൾ വർധിപ്പിച്ച് സമാന്തരവിദ്യാഭ്യാസരംഗത്തെ കൊള്ളലാഭമുണ്ടാക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ദുഷ്പ്രവണതയ്ക്ക് മാഗ്നസ് സയൻസ് സെന്ററിന്റെ ആഗമനം അന്ത്യം കുറിച്ചു കൊണ്ടിരിക്കുന്നു.
പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള അധ്യാപകരാൽ നയിക്കപ്പെടുന്ന ക്ലാസുകളാണ് മാഗ്നസിന്റെ മറ്റൊരു പ്രധാന ആകർഷണം.
ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നീ രണ്ട് ബാച്ചുകളാണ് സ്ഥാപനത്തിലുള്ളത്.
ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ വിഷയങ്ങളിൽ ഫുൾ മാർക്കുകൾ തന്നെ വിദ്യാർഥികൾക്കു ലഭിക്കുന്ന റിസൾട്ടുകളാണ് മാഗ്നസിനുള്ളത്.
ചിതറ, ചിങ്ങേലി, പരുത്തി, കുറ്റിക്കാട് മുതലായ സ്‌കൂളുകളിൽ നിന്ന് ഒട്ടേറെ കുട്ടികളാണ് ഈ സ്ഥാപനത്തിൽ പ്രവേശനം നേടിക്കൊണ്ടിരിക്കുന്നത്.
അനൂബ് അനിരുദ്ധൻ പ്രിൻസിപ്പൽ ആയിരിക്കുന്ന സ്ഥാപനത്തിന്റെ മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ ജിൻഷ ജാഫർ, വിഷ്ണു. R. കൃഷ്ണൻ, ശങ്കർരാജ് ചിതറ, ആദർശ് മോഹൻ എന്നിവരാണ്.